വിദേശ രാജ്യങ്ങളിലെ വീസ തരപ്പെടുത്താമെന്ന് പറഞ്ഞ് നിരവധി ആളുകളെ കബളിപ്പിച്ച കേസിൽ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കലഞ്ഞൂർ സ്വദേശി
വിനീഷ്, ഭാര്യ ലീനു എന്നിവരാണു പിടിയിലായത്. തുടക്കത്തില്‍ ഇവർ അഞ്ചലിൽ നടത്തിയ സ്വകാര്യ സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. പണം നഷ്ടമായ ആളുകൾ പൊലീസിൽ പരാതി നൽകിയതോടെ ഇരുവരും വിദേശത്തേക്കു കടക്കുകയായിരുന്നു. പ്രതികൾ കഴിഞ്ഞ ദിവസം എറണാകുളം വരാപ്പുഴയിൽ
എത്തിയെന്നു വിവരം പൊലീസിന് ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിക്കപ്പെട്ടത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളവർ തട്ടിപ്പിന് ഇരകളായിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.