23 January 2026, Friday

Related news

December 30, 2025
November 2, 2025
November 2, 2025
October 19, 2025
October 3, 2025
September 9, 2025
August 18, 2025
July 30, 2025
July 14, 2025
December 1, 2024

വിജയ്ക്ക് പിന്നാലെ വിശാലും രാഷ്ട്രീയത്തിലേക്ക്

Janayugom Webdesk
ചെന്നൈ
February 7, 2024 9:50 am

വിജയ്ക്ക് പിന്നാലെ രാഷ്ട്രീയ പ്രവേശനത്തിനു തയാറെടുത്ത് നടൻ വിശാലും. വർഷങ്ങളായി തമിഴ്നാട് രാഷ്ട്രീയത്തിൽ താൽപര്യംകാണിക്കുന്ന വിശാൽ ജയലളിതയുടെ മരണത്തിനു പിന്നാലെ ആർകെ നഗറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, നാമനിർദേശ പത്രിക തള്ളിപ്പോയി.

ഇതിനിടെ വിശാൽ തന്റെ ആരാധക സംഘത്തിന്റെ പേര് ‘മക്കൾ നല ഇയക്കം’ (പൊതുജന നൻമയ്ക്കുള്ള സംഘം) എന്നാക്കി മാറ്റിയിരുന്നു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഓരോ ജില്ലയിലും പ്രവർത്തകരെ നിയോഗിച്ചു. പാർട്ടിയുടെ പേര് എത്രയും വേഗം പ്രഖ്യാപിച്ച ശേഷം 2026ലെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Eng­lish Summary:Vishal may also enter politics
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.