22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 17, 2026
January 17, 2026
January 10, 2026
January 7, 2026
January 7, 2026
January 1, 2026
December 28, 2025
December 26, 2025

വിവാഹദിനത്തില്‍ വയനാടിന് സ്നേഹ സാന്ത്വനം നല്‍കി വിഷ്ണുവും അഭിരാമിയും

Janayugom Webdesk
കാഞ്ഞങ്ങാട്
September 1, 2024 8:10 pm

വയനാടിന് സാന്ത്വനമേകാന്‍ വിവാഹ പന്തലില്‍ വെച്ച് സ്വര്‍ണ മോതിരം കൈമാറി നവദമ്പതികളായ വിഷ്ണുവും-അഭിരാമിയും. എ ഐ വൈ എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി അംഗവും, സിപിഐ മടിക്കൈ ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറിയുമായ വിഷ്ണുവാണ് തന്റെ വിവാഹ പന്തലില്‍ വെച്ച് സ്വര്‍ണമോതിരം വയനാട് ദുരിതാശ്വ നിധിയിലേക്ക് കൈമാറിയത്. എ ഐ വൈ എഫ് സംസ്ഥാന കമിറ്റി അംഗം ധനീഷ് ബിരിക്കുളം മോതിരം ഏറ്റുവാങ്ങി. വയനാട്ടിൽ എഐവൈഎഫ് നിർമിച്ച് നൽകുന്ന 10 വിടുകളുടെ നിർമ്മാണ ഫണ്ടിലേക്കാണ് സ്വർണ്ണമോതിരം സംഭാവനയായി ഏറ്റുവാങ്ങിയത്.

സമാനതകളില്ലാത്ത ദുരന്തം വിതച്ച വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാന്‍ പൊതു പ്രവര്‍ത്തകനായ വിഷ്ണു നിരവധി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ഇതോടൊപ്പമാണ് ഇന്നലെ നടന്ന തന്റെ വിവാഹ ചടങ്ങില്‍ വെച്ച് സ്വര്‍ണമോതിരം കൈമാറിയത്. സിപിഐ സംസ്ഥാന അസി.സെക്രട്ടറി ഇ ചന്ദ്രശേഖരന്‍ എംഎല്‍എയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കൂടിയാണ് വിഷ്ണു. ഏച്ചിക്കാനും നീരളി വീട്ടിലെ എൻ ഗംഗാധരൻ സുധ ടി ആർ ദമ്പതികളുടെ മകനാണ്. ഓരിയിലെ സി പിഐ എം ലോക്കൽ സെക്രട്ടറി പി കെ പവിത്രൻ കെ വി പ്രീത ദമ്പതികളുടെ മകളാണ് അഭിരാമി.
എഐ വൈ എഫ് ജില്ലാ സെക്രട്ടറി എം ശ്രീജിത്ത്,എ ഐ വൈ എഫ് ഭഗത് സിംഗ് യൂത്ത് ഫോഴ്സ് ക്യാപ്റ്റൻ പ്രകാശൻ പള്ളിക്കാപ്പിൽ,ജിനു ശങ്കർ, ശ്രീകാന്ത് മാക്കി എന്നിവർ സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.