11 February 2026, Wednesday

മലപ്പുറത്തു നിന്നും കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയിൽ നിന്ന് കണ്ടെത്തി

Janayugom Webdesk
ഊട്ടി
September 10, 2024 3:43 pm

മലപ്പുറത്തു നിന്നും കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയില്‍ കണ്ടെത്തി. സുഹൃത്ത് ശരത്തിൻ്റെ സഹായത്തോടെയാണ് വിഷ്ണു ജിത്തിനെ കണ്ടെത്തിയത്. ഈ മാസം നാലിനായിരുന്നു യുവാവിനെ കാണാതായത്. ഇന്ന് വീട്ടുകാർ ഫോണിലേക്ക് വിളിച്ചപ്പോൾ യുവാവിന്റെ ഫോൺ ഓൺ ആയി. തുടർന്ന് മലപ്പുറം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണു ജിത്തിനെ ഊട്ടിയിൽ കണ്ടെത്തിയത്. ഊട്ടിയിലെ കൂനൂരിലാണ് ലൊക്കേഷനാണ് ഫോണ്‍ ഓണ്‍ ചെയ്തപ്പോള്‍ കാണിച്ചത്. സുഹൃത്ത് ശരത്തായിരുന്നു കോൾ എടുത്തത്. എന്നാൽ ഒന്നും സംസാരിക്കാതെ ശരത്ത് കോൾ കട്ട് ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണു ജിത്തിനെ മലപ്പുറം പൊലീസ് കണ്ടെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.