22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024
December 19, 2024
December 19, 2024

കാഴ്ച പരിമിതരുടെ ലോക ടി-20 : ഇന്ത്യന്‍ ടീം സെലക്ഷന്‍ ക്യാമ്പിലേക്ക് മൂന്ന് മലയാളികള്‍

Janayugom Webdesk
July 13, 2022 4:07 pm

ക്രിക്കറ്റ് അസോസിയേഷന്‍ ഫൊര്‍ ദ ബ്ലൈന്‍ഡ് ഇന്‍ ഇന്ത്യ സംഘടിപ്പിക്കുന്ന കാഴ്ച പരിമിതരുടെ മൂന്നാമത് ലോക ടി20ക്കുള്ള ഇന്ത്യന്‍ സെലക്ഷന്‍ ക്യാമ്പിലേക്ക് മൂന്ന് മലയാളികളെ തിരഞ്ഞെടുത്തു. ഡിസംബറില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന കാഴ്ച പരിമിതരുടെ മൂന്നാമത് ലോക ടി20 ക്രിക്കറ്റ് മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ ക്യാമ്പിലേക്കാണ് ഇവര്‍ക്ക് അവസരം ലഭിച്ചിരിക്കുന്നത്. 

പാലക്കാട് സ്വദേശികളായ വിഷ്ണു എന്‍ കെ, ജിബിന്‍ പ്രകാശ്, വര്‍ക്കല സ്വദേശിയായ മനീഷ് എ എന്നിവര്‍ സെലക്ഷന്‍ ക്യാമ്പില്‍ പങ്കെടുക്കും. ജൂലൈ 10 മുതല്‍ 21 വരെ ബെംഗലൂവിലാണ് ക്യാമ്പ്. 2012 മുതല്‍ മനീഷ് ഇന്ത്യന്‍ ടീമില്‍ കളിക്കുന്നു. വിഷ്ണുവും ജിബിനും പുതുമുഖങ്ങളാണ്. സംസ്ഥാന തലത്തിലുള്ള മികച്ച പ്രകടനമാണ് ഇവരെ ഇന്ത്യന്‍ സെലക്ഷന്‍ ക്യമ്പിലേക്കെത്തിച്ചത്.

Eng­lish Summary:Visually Impaired World T20: Three Malay­alees to Indi­an Team Selec­tion Camp
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.