ഭൂകമ്പ ബാധിത പ്രദേശത്തുനിന്നും കരളലിയിക്കുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. കണ്ണീരണയിക്കുന്നതിനൊപ്പം കരുതലിന്റെ വാര്‍ത്തകളും സമൂഹമാധ്യമത്തില്‍ വലിയ രീതിയില്‍ പങ്കുവയ്ക്കപ്പെടുന്നുണ്ട്. ഭൂചലനത്തെ തുടര്‍ന്ന് കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയിലായി പോയ പത്തുവയസുകാരിയുടെയും കുഞ്ഞനിയന്റെയും ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ കീഴടക്കുന്നത്. കെട്ടടവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന രണ്ട് കുട്ടികളാണ് ചിത്രത്തില്‍. ഒപ്പമുള്ള കുട്ടിയുടെ തലയില്‍ കോണ്‍ക്രീറ്റ് പാളി വീഴാതിരിക്കാന്‍ ശ്രദ്ധിക്കുന്ന പെണ്‍കുട്ടിയെയും വീഡിയോയില്‍ കാണാം.
17 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ രണ്ട് കുട്ടികളെയും രക്ഷപ്പെടുത്തി. ഇരുവരും സഹോദരങ്ങളാണ്. രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു. അനിയനെ രക്ഷിച്ച പെണ്‍കുട്ടിയുടെ ധീരതയും കരുതലും ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. നീണ്ട പതിനേഴ് മണിക്കൂറാണ് അനിയനെ സംരക്ഷിച്ച് ഏഴ് വയസുകാരിയായ ചേച്ചി കിടന്നത്.
The 7 year old girl who kept her hand on her little brother’s head to protect him while they were under the rubble for 17 hours has made it safely. I see no one sharing. If she were dead, everyone would share! Share positivity… pic.twitter.com/J2sU5A5uvO
— Mohamad Safa (@mhdksafa) February 7, 2023
മരണസംഖ്യ എട്ട് മടങ്ങ് വര്‍ധിക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ അറിയിപ്പ്. തകര്‍ന്ന് വീണ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ ആയിരങ്ങള്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിരവധി സംഘടനകള്‍ ഭക്ഷണവും വെള്ളവും വസ്ത്രവുമുള്‍പ്പെടെയുള്ള സഹായങ്ങളുമായി ദുരന്തബാധിത പ്രദേശങ്ങളില്‍ എത്തിയിട്ടുണ്ട്.
English Summary: visuals of Survival: Heartbreaking Views from the Face of Disaster
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.