9 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

March 25, 2025
January 13, 2025
November 13, 2024
November 2, 2024
September 30, 2024
September 5, 2024
July 10, 2024
May 27, 2024
April 24, 2024
April 5, 2024

വിവേകാനന്ദ വായനശാല പുനഃസ്ഥാപനം: പുസ്തക സമാഹരണത്തിന് തുടക്കമായി

Janayugom Webdesk
പാറപ്രം
April 24, 2024 4:02 pm

കേരളത്തിന്റെ ചരിത്രം മാറ്റിയെഴുതിയ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരള ഘടക രൂപീകരണ യോഗം നടന്ന പാറപ്രത്തെ വിവേകാനന്ദ വായനശാല‑ഗ്രന്ഥാലയം പുനഃസ്ഥാപിക്കപ്പെടുന്നു. 84 വർഷം മുമ്പ് 1939 ഡിസംബർ മാസാവസാനം സിപിഐ കേരള ഘടകം രൂപീകരിച്ച വേദിയായ വായനശാല 1950നോടടുപ്പിച്ച് തകർന്നുപോവുകയായിരുന്നു. ഇതാണ് വീണ്ടും പുനഃസ്ഥാപിക്കുന്നത്. പുനഃസ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം മേയ് 12ന് പാറപ്രത്ത് വച്ച് നടക്കും. 

കോൺഗ്രസിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് 1935ൽ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി ആയിരുന്ന എം പി ദാമോദരന്റെ അധ്യക്ഷതയിൽ പാറപ്രത്ത് ചേർന്ന സമ്മേളനത്തിൽ വച്ച് തലശേരി ബാറിലെ പ്രമുഖ അഭിഭാഷകനും കോൺഗ്രസ് നേതാവുമായിരുന്ന കെ ടി ചന്തുനായരായിരുന്നു വായനശാലയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഇവിടെ വച്ച് 1939 ഡിസംബർ മാസം അവസാനമായിരുന്നു കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടിയായി രൂപാന്തരപ്പെട്ടത്. 

പിന്നീട് 1950–53 കാലഘട്ടങ്ങളിലായി വായനശാല തകർന്ന് പോകുകയായിരുന്നു. വായനശാലയുടെ പുനഃസ്ഥാപനത്തിന്റെ ഭാഗമായി നടക്കുന്ന പുസ്തക സമാഹരണത്തിന് ലോക പുസ്തക ദിനത്തിൽ തുടക്കമായി. പിണറായി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും വായനശാല പ്രസിഡന്റുമായ പി പ്രമീള, സെക്രട്ടറി എം മഹേഷ് കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. 

Eng­lish Sum­ma­ry: Vivekanan­da Library Restora­tion: Book Col­lec­tion Begins

You may also like this video

YouTube video player

TOP NEWS

April 9, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.