10 December 2025, Wednesday

Related news

November 30, 2025
October 10, 2025
September 22, 2025
September 11, 2025
August 27, 2025
August 22, 2025
June 9, 2025
June 9, 2025
May 19, 2025
May 2, 2025

വിഴിഞ്ഞത്തെ കോട്ടയം തുറമുഖവുമായി ബന്ധിപ്പിക്കും: മന്ത്രി വി എന്‍ വാസവന്‍

Janayugom Webdesk
കോട്ടയം
May 19, 2025 9:34 am

വിഴിഞ്ഞത്തെ കോട്ടയം തുറമുഖവുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മന്ത്രി വി എൻ വാസവൻ പറഞ്ഞു. വിഴിഞ്ഞവുമായി ബന്ധിപ്പിക്കുന്ന രീതിയിൽ കോട്ടയത്തെ ഉൾനാടൻ ജലഗതാഗതത്തെ ഉടൻ തന്നെ വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കറുത്തേടം ‑തെള്ളകം — അടിച്ചിറ റോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള മുഴുവൻ റോഡുകളും ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ നിർമിച്ചു. പട്ടിത്താനം ബൈപ്പാസ്, കാരിത്താസ് മേൽപ്പാലം, അതിരമ്പുഴ ജംഗ്ഷൻ നവീകരണം, കോട്ടയം മെഡിക്കൽ കോളേജ്, മഹാത്മാഗാന്ധി സർവ്വകലാശാല തുടങ്ങി മണ്ഡലത്തിലെ സമസ്ത മേഖലകളിലും വികസനം യാഥാർത്ഥ്യമാക്കാൻ സാധിച്ചു. ഏറ്റുമാനൂർ സിവിൽ സ്റ്റേഷൻ, കോടതി സമൂച്ചയം എന്നിവ കൂടി സമീപ ഭാവിയിൽ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. കേരളത്തിലെ 60 ശതമാനം റോഡുകളും ബി.എം.ബി.സി. നിലവാരത്തിൽ നിർമ്മിക്കാൻ സാധിച്ചതായി അദ്ദേഹം പറഞ്ഞു. 

ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ്, നഗരസഭാഗങ്ങളായ മാത്യു കുര്യൻ, സിന്ധു കറുത്തേടം, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ടി.എസ്. ജയരാജ്, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ പി.ബി. വിമൽ, അസിസ്റ്റൻറ് എൻജിനീയർ ആർ. രൂപേഷ്, സംഘാടകസമിതി ചെയർമാൻ ജോണി വർഗീസ്, കൺവീനർ പി.വി. പ്രദീപ് എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.