19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

January 8, 2023
December 6, 2022
December 6, 2022
December 5, 2022
December 4, 2022
December 2, 2022
November 29, 2022
November 28, 2022
November 1, 2022
October 27, 2022

വിഴിഞ്ഞത്ത് ക്രമസമാധാനത്തിന് കേന്ദ്ര സേനയുടെ ആവശ്യമില്ല: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

Janayugom Webdesk
തിരുവനന്തപുരം
December 4, 2022 2:04 pm

വിഴിഞ്ഞത്ത് ക്രമസമാധാനത്തിന് കേന്ദ്ര സേനയുടെ ആവശ്യമില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു. പദ്ധതി പ്രദേശത്തിനകത്ത് കേന്ദ്രസേനയെ ആവശ്യപ്പെടുന്നതിൽ തെറ്റില്ല. കേരളം കേന്ദ്രസേനയെ ആവശ്യപ്പെട്ടില്ലെന്നും ആവശ്യപ്പെട്ടത് തുറമുഖ നിർമാണക്കമ്പനിയാണെന്നും മന്ത്രി പറഞ്ഞു. തുറമുഖ നിർമാണ പദ്ധതി നിർത്തിവെക്കണമെന്ന് പറയുന്നത് ബുദ്ധിയില്ലാത്തവരെന്നും മന്ത്രി പ്രതികരിച്ചു. കലാപ നീക്കത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടോ എന്ന് അന്വേഷണത്തിലൂടെ പുറത്ത് വരുമെന്നും മന്ത്രി വ്യക്തമാക്കി.

ജനങ്ങളുടെ ഭൗതിക ജീവിതവുമായും നാടിന്റെ വികസനുവുമായും ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഇടപെടുന്നതും പരിഹാരം കാണുന്നതും ഒരു മതേതര-ജനാധിപത്യ രാജ്യത്ത് ഭരണ‑രാഷ്ട്രീയ നേതൃത്വമാവണമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: Vizhin­jam does not require cen­tral forces: Min­is­ter Ahmed Devarkovil
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.