1 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 19, 2025
March 10, 2025
December 18, 2024
December 10, 2024
December 9, 2024
December 4, 2024
December 3, 2024
November 18, 2024
November 10, 2024
November 4, 2024

വിഴിഞ്ഞം സമരസമിതി വള്ളവും വലയും കത്തിച്ച് കലാപത്തിന് കോപ്പുകൂട്ടുന്നു: മന്ത്രി വി ശിവൻകുട്ടി

Janayugom Webdesk
തിരുവനന്തപുരം
November 1, 2022 1:26 pm

വിഴിഞ്ഞത്ത് സമരക്കാര്‍ കലാപത്തിന് കോപ്പുകൂട്ടുകയാണെന്ന ഗുരുതര ആരോപണവുമായി തൊഴില്‍, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. പ്രദേശത്ത് വള്ളവും വലയും കത്തിച്ച് ഭീതി സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസിന് നേരെ നിരവധി ആക്രമണങ്ങളാണ് സമരസമിതി നടത്തുന്നത്.

ചികിത്സയില്‍ കഴിയുന്ന മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. സൂസെപാക്യത്തെ സമരത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുന്നത് അപായകരമായ നീക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൂസെപാക്യത്തിന്റെ ആരോഗ്യനിലയ്ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ അതിന്റെ ഉത്തരാദികള്‍ സമരസമിതിയാണ്. വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടത് കേരളത്തിന്റെ പൊതു ആവശ്യമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. സംസ്ഥാനത്തിനുണ്ടാകുന്ന നേട്ടങ്ങള്‍ കണക്കിലെടുത്ത് സമരം പിന്‍വലിച്ച് നാടിന്റെ വികസനത്തിനായി ഒത്തുചേരാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഇതിനിടെ വിഴിഞ്ഞം സമരസമിതി തുറമുഖ നിര്‍മ്മാണം മൂലമുണ്ടാകുന്ന തീരശോഷണത്തെക്കുറിച്ച് പഠിക്കാന്‍ ഒരു വിദഗ്ധ സമിതിയെ സ്വന്തം നിലയില്‍ നിയോഗിച്ചു. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് മുന്‍ ഡീന്‍ ഡോ. കെ.വി തോമസ് അധ്യക്ഷനായാണ് സമിതി. മൂന്ന് മാസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതേസമയം വിഴിഞ്ഞം സമരത്തിന് വിദേശത്തുനിന്നും ഫണ്ട് ലഭിച്ചെന്ന ലഭിച്ചെന്ന ആരോപണം ലത്തീന്‍ അതിരൂപത തള്ളി. ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് ആരോപണം ഉന്നയിച്ചത്. സമരത്തിന്റെ നൂറാം ദിവസം മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ കയ്യേറ്റത്തില്‍ സമരസമിതി ഖേദം പ്രകടിപ്പിച്ചു.

Eng­lish Summary:vizhinjam pro­test­ers are try­ing for riot min­is­ter v sivankutty
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.