26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 25, 2024
November 23, 2024
November 23, 2024
November 20, 2024
November 19, 2024
November 12, 2024
November 11, 2024
November 9, 2024
November 9, 2024
November 8, 2024

പാലക്കാട്ടെ ഉപതെര‍ഞ്ഞെടുപ്പിലെ വിജയത്തിനു പിന്നില്‍ എസ്ഡിപിഐ‑ജമാഅത്തെ ഇസ്സാമികൂട്ടുകെട്ടെന്ന് വി കെ ശ്രീകണ്ഠന്‍

Janayugom Webdesk
തിരുവനന്തപുരം
November 25, 2024 10:59 am

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തിനു പിന്നിൽ എസ്ഡിപിഐ‑ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടുണ്ടെന്ന് സമ്മതിച്ച് വികെ ശ്രീകണ്ഠൻ എംപി. ഇരു സംഘടനകളുടെയും വോട്ടുകൾ യുഡിഎഫ് വാങ്ങിയിട്ടുണ്ടെന്ന് വികെശ്രീകണ്ഠൻ എംപി പാലക്കാട് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുന്നതിനിടെ പറഞ്ഞു.

നേരത്തെ,ഇതു സംബന്ധിച്ച് സിപിഐഎം നേതാക്കൾ ഉന്നയിച്ച ആരോപണം ശരിയെന്ന് തെളിയിക്കുന്നതാണ് വി കെ ശ്രീകണ്ഠൻ എംപിയുടെ സമ്മതം.തെരഞ്ഞെടുപ്പിനു മുമ്പ്‌ തങ്ങളുടെ പിന്തുണതേടി ഷാഫി പറമ്പിൽ എത്തിയിരുന്നതായി എസ്‌ഡിപിഐ നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. ജമാഅത്തെ ഇസ്ലാമിയും യുഡിഎഫ് ജയത്തിനായി അക്ഷീണം പ്രവർത്തിച്ചു.

വെൽഫെയർ പാർട്ടിയുടെ പിന്തുണയും ഇവിടെ യുഡിഎഫിനായിരുന്നു.തെരഞ്ഞെടുപ്പിൽ വിജയിക്കാനാകുമെന്ന് ഉറപ്പായതോടെ വോട്ടെണ്ണൽ അവസാനിക്കും മുമ്പേ തന്നെ യുഡിഎഫ്‌ സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിജയാഹ്ലാദ പ്രകടനം ആദ്യം നടത്തിയത്‌ എസ്‌ഡിപിഐയായിരുന്നു. ആക്രോശിച്ചും കൊലവിളി നടത്തിയുമായിരുന്നു പ്രകടനം.അതേസമയം, വർഗീയവാദികളായ ഇരുകൂട്ടരുടെയും വോട്ട്‌ വേണ്ട എന്ന്‌ ഇടതുപക്ഷം നേരത്തെ തന്നെ അസന്ദിഗ്‌ധമായി പറഞ്ഞിരുന്നു. എന്നാൽ, പലദിവസങ്ങളിൽ ആവർത്തിച്ചു ചോദിച്ചിട്ടും എസ്‌ഡിപിഐ വോട്ട്‌ വേണ്ടെന്ന്‌ പറയാൻ പ്രതിപക്ഷ നേതാവിനും ഷാഫി പറമ്പിലിനും കഴിയാതെ പോയത്‌ ഈ കൂട്ടുകെട്ടിന്റെ ഫലമായായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.