5 March 2026, Thursday

Related news

March 3, 2026
March 2, 2026
March 1, 2026
February 23, 2026
February 23, 2026
February 22, 2026
February 21, 2026
February 21, 2026
February 20, 2026
February 20, 2026

നെതന്യാഹുവിനോടും മസൂദ് പെസെഷ്കിയാനോടും ഫോണിൽ സംസാരിച്ച് വ്ലാഡിമിർ പുട്ടിൻ‌

Janayugom Webdesk
മോസ്‌കോ
January 16, 2026 7:36 pm

ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ എന്നിവരുമായി ഫോണിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ സംസാരിച്ചതായി ഔദ്യോഗിക വസതിയായ ക്രെംലിൻ. ഇരു മേഖകളിലും മധ്യസ്ഥത വഹിക്കാൻ റഷ്യ തയ്യാറാണെന്ന് പുട്ടിൻ അറിയിച്ചതായും വ്യക്തമാക്കി. യുക്രെയ്‌നിലെ യുദ്ധം ആരംഭിച്ചതു മുതൽ റഷ്യ ഇറാനുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ വർഷം പുട്ടിൻ മസൂദ് പെസെഷ്കിയാനുമായി 20 വർഷത്തെ തന്ത്രപ്രധാനമായ പങ്കാളിത്ത കരാറിൽ ഒപ്പുവച്ചിരുന്നു.

നെതന്യാഹുവുമായുള്ള സംഭാഷണത്തിൽ മധ്യസ്ഥ ശ്രമങ്ങൾ തുടരാനും ക്രിയാത്മകമായ സംവാദങ്ങൾ പ്രോത്സാഹിപ്പിക്കാനും റഷ്യ സന്നദ്ധത അറിയിച്ചതായും ക്രെംലിൻ പറഞ്ഞു. മസൂദ് പെസെഷ്കിയാനുമായുള്ള സംഭാഷണത്തിലെ വിവരങ്ങൾ പിന്നീട് നൽകുമെന്നാണ് ക്രെംലിൻ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഇസ്രയേലും യുഎസും ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തുകയും ഇറാൻ ഇസ്രയേലുമായി 12 ദിവസത്തെ യുദ്ധം നടത്തുകയും ചെയ്തിരുന്നു. റഷ്യ ഇറാനു മാത്രമല്ല, മുഴുവൻ മേഖലയിലെ പ്രാദേശിക സ്ഥിരതയ്ക്കും സമാധാനത്തിനും ഇതിനകം സഹായം നൽകുന്നുണ്ടെന്ന് ഇറാന് റഷ്യ എന്ത് പിന്തുണ നൽകുമെന്ന ചോദ്യത്തിനു ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.