റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ്റെ കാറിന് തീപിടിച്ചു. മോസ്കോയിലെ എഫ്‌എസ്‌ബി സീക്രട്ട് സർവീസ് ആസ്ഥാനത്തിന് സമീപത്തുവെച്ചായിരുന്നു സംഭവം. പുടിന് നേരെയുണ്ടായ വധശ്രമമാണോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. $3,55,796 വിലയുള്ള ഓറസ് സെനറ്റ് അഗ്നിക്കിരയാകുന്നതും എഞ്ചിനിൽ നിന്ന് ഉൾഭാഗത്തേക്ക് തീ പടരുന്നതും വീഡിയോയിൽ കാണാം. അതേസമയം അപകടം നടക്കുമ്പോൾ കാറിന് ഉള്ളിൽ ആരെങ്കിലുമുണ്ടായിരുന്നോ എന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. കാറിന് തീപിടിക്കാൻ ഉണ്ടായ കാരണവും അവ്യക്തമാണ്. പിന്നാലെ പുടിൻ്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.