ഉമ്മന്‍ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിന്‍റെ ഉത്തരവാദിത്വം എല്‍ഡിഎഫിന്‍റെ തലയില്‍ കെട്ടിവെക്കേണ്ടെന്ന് മന്ത്രി വി എന്‍ വാസവന്‍ അഭിപ്രായപ്പെട്ടു.ഓഡിയോ ക്ലിപ്പിനെക്കുറിച്ച് അന്വേഷണത്തിന് തയ്യാറുണ്ടോയെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസും വെല്ലുവിളിച്ചു.
രണ്ടുകോണ്‍ഗ്രസ് നേതാക്കള്‍ സംസാരിക്കുന്ന സംഭാഷണം പുറത്തുവന്നിട്ടുണ്ടെങ്കില്‍, അതിലെങ്ങനെ എല്‍ഡിഎഫ്. ഭാഗമാകും പള്ളിക്കത്തോടിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസിന്റെ ഡിസിസി ഭാരവാഹികളിലൊരാളുമായ വിജയകുമാറുമാണ് സംഭാഷണത്തിന്റെ ഒരു തലയ്ക്കല്‍. മറ്റൊന്ന് എം. മധുവാണ്. അന്വേഷിക്കാന്‍ യുഡിഎഫ്.പറഞ്ഞാല്‍ കൃത്യമായി സംഭവം പുറത്തുകൊണ്ടുവരാന്‍ കഴിയും. അതിന് തയ്യാറാവുമോ യുഡിഎഫ് എന്ന് വിഎന്‍ വാസവന്‍ ചോദിച്ചു.
English Summary:
VN Vasavan said that LDF should not be held responsible for the audio clip circulating regarding Oommen Chandy’s treatment.
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.