പോളിറ്റ് ബ്യൂറോ അംഗം വോ വാൻ തുവോങ്ങിനെ വിയറ്റ്നാം പ്രസിഡന്റായി വിയറ്റ്നാമീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നാമനിർദേശം ചെയ്തു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഗുയേന്‍ ഫു ത്രോങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗം തുവോങ്ങിന്റെ നിയമനത്തിന് അംഗീകാരം നല്‍കി. ഇന്ന് ചേരുന്ന ദേശീയ അസംബ്ലി സമ്മേളനം നേതാവായി തുവോങ്ങിനെ തെരഞ്ഞെടുക്കും.
അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് നിലവിലെ പ്രസിഡന്റ് ഗുയേന്‍ ഷുവാന്‍ ഫുക് ജനുവരിയില്‍ സ്ഥാനം രാജിവച്ചിരുന്നു. ഇതോടൊപ്പം രണ്ട് ഉപപ്രധാനമന്ത്രിമാര്‍ക്കും സ്ഥാനം നഷ്ടപ്പെട്ടിരുന്നു. 52 കാരനായ തുവോങ് 16 അംഗ പോളിറ്റ് ബ്യൂറോയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമാണ്.
നിലവില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയുടെ സെക്രട്ടറിയായും ഇദ്ദേഹം പ്രവര്‍ത്തിക്കുന്നു.
English Summary;Vo Van Thuong President of Vietnam
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.