15 January 2026, Thursday

എഡ്വർഡോ റോമേ കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ക്യാപ്റ്റൻ; വിപുൽ കുമാർ വൈസ് ക്യാപ്റ്റൻ

Janayugom Webdesk
കൊച്ചി
January 20, 2023 11:22 pm

പ്രൈം വോളിബോൾ ലീഗിന്റെ രണ്ടാം പതിപ്പിൽ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്റെ ക്യാപ്റ്റനായി എഡ്വർഡോ റോമേയെ പ്രഖ്യാപിച്ചു. വിപുൽ കുമാറാണ് വൈസ് ക്യാപ്റ്റൻ. ബെംഗളൂരുവിൽ ഫെബ്രുവരി നാലിനാണ് ലീഗിലെ മത്സരങ്ങൾ ആരംഭിക്കുന്നത്. ഏഷ്യൻ, യൂറോപ്യൻ ലീഗുകളിൽ കളിച്ചിട്ടുള്ള പെറുവിൽ നിന്നുള്ള ആദ്യ താരമായ 27 കാരനായ റോമേ ഓപ്പോസിറ്റായാണ് കളത്തിലിറങ്ങുക.

കൊച്ചി ബ്ലൂ സ്പൈക്കേഴ്സിൽ എത്തുന്നതിന് മുമ്പ് സ്പെയിൻ, തുർക്കി, ഓസ്ട്രിയ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിവിധ ടീമുകൾക്കൊപ്പം റോമേ കളിച്ചിട്ടുണ്ട്. കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ നയിക്കാൻ അവസരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് റോമേ പറഞ്ഞു. എന്നിൽ വിശ്വാസം അർപ്പിച്ച് ക്യാപ്റ്റന്റെ ഉത്തരവാദിത്തം ഏൽപിച്ചതിന് ടീം ഉടമകളോടും കോച്ചിനോടും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ ടീമിനെ നയിച്ച വിവിധ രാജ്യങ്ങളിലെ ലീഗുകളിൽ കളിച്ച റോമേയുടെ പരിചയസമ്പത്ത് കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് ഗുണം ചെയ്യുമെന്ന് ടീം ഉടമ തോമസ് മുത്തൂറ്റ് പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.