യു എസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും വോട്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന 4 പേർ വോട്ട് രേഖപ്പെടുത്തും. സുനിത വില്യംസ്, ബുച്ച് വിൽമോർ, നിക്ക് ഹേഗ്, ഡോൺ പെറ്റിറ്റ് എന്നിവർ വോട്ട് ചെയ്യും. 1997‑ൽ ടെക്‌സാസ് ലെജിസ്ലേച്ചർ ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്യാൻ അനുവദിക്കുന്ന ഒരു നിയമം പാസാക്കിയിരുന്നു. ബഹിരാകാശ ഏജൻസിയുടെ ട്രാക്കിംഗ് ആൻ്റ് ഡാറ്റ റിലേ സാറ്റലൈറ്റ് സിസ്റ്റം ഉപയോഗിച്ച് ചെയ്യുന്ന വോട്ടുകൾ നാസ ആണ് കൈമാറുക. ജൂണില്‍ ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ പരീക്ഷണാര്‍ത്ഥം ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസും ബുച്ച് വിൽമോറും പേടകത്തിലെ തകരാറുകള്‍ കാരണം ഇപ്പോള്‍ നിലയത്തില്‍ തുടരുകയാണ്.
2025 ഫെബ്രുവരിയിലാണ് സുനിത വില്യംസും സഹയാത്രികനായ ബച്ച് വില്‍മോറും തിരികെ എത്തുക. അതുവരെ ഇരുവരും നിലയത്തിലെ ശാസ്ത്ര ദൗത്യങ്ങളുടെ പങ്കാളിയാവും. പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം ജനപ്രതിനിധി സഭയിലേക്കും 34 സെനറ്റ് സീറ്റിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മണിക്കൂറുകൾക്കകംതന്നെ സാധാരണയായി ഫലം പുറത്തുവരാറുണ്ടെങ്കിലും, ഇക്കുറി ഏറെ വൈകുമെന്നാണ് റിപ്പോർട്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.