
തദ്ദേശ തെരെഞ്ഞെടുപ്പിൽ വോട്ട് ശതമാനവും സീറ്റും കുറഞ്ഞതിനെ തുടർന്ന് ജില്ലാ ഘടകങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി ബിജെപി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 20% ആയിരുന്ന വോട്ടു വിഹിതം. ഇപ്പോൾ അത് രണ്ടു ശതമാനം വരെ കുറഞ്ഞു. സിറ്റിങ് സീറ്റുകൾ നഷ്ടപ്പെട്ടതും എല്ലായിടത്തും സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാതിരുന്നതും തിരിച്ചടിക്ക് കരണമായെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
കയ്യിലുണ്ടായിരുന്ന 600 വാർഡുകൾ നഷ്ടപ്പെട്ടു. നിലവിൽ 2000 വാർഡുകളിൽ മാത്രമാണ് ജയിച്ചത്. 1500ലേറെ സീറ്റുകൾ ചെറിയ വോട്ടിന് നഷ്ടമായി. ജില്ലാപഞ്ചായത്ത് ഡിവിഷനുകൾ രണ്ടിൽ നിന്ന് ഇക്കുറി ഒന്നിലേക്ക് ചുരുങ്ങി. മുനിസിപ്പൽ കൗൺസിലർമാരുടെ എണ്ണത്തിൽ നാലിന്റെ മാത്രം വർധനയാണുണ്ടായത്. തൃശ്ശൂരിലും പാലക്കാടും പന്തളത്തുമെല്ലാം അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്. തൃശൂർ, പാലക്കാട്, പത്തനംതിട്ട ഉള്‍പ്പെടെയുള്ള ജില്ലാ പ്രസിഡന്റുമാർക്കെതിരെയാണ് നടപടിക്ക് നീക്കം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.