23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 2, 2024
April 25, 2024
March 11, 2024
January 21, 2024
March 12, 2023
February 3, 2023
October 13, 2022
October 1, 2022
August 13, 2022
May 23, 2022

വോട്ട് ജനാധിപത്യ സംരക്ഷണത്തിന്: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
April 25, 2024 9:24 pm

രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യത്തെയും അത് ജനങ്ങൾക്ക് ഉറപ്പുനൽകുന്ന ഭരണഘടനയെയും സംരക്ഷിക്കാനുള്ള നിർണായക പോരാട്ടത്തില്‍ കേരളം ഒന്നാകെ പങ്കുചേരണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 

ജനതകളെയും സമൂഹങ്ങളെയും മതത്തിന്റെയും ജാതിയുടെയും ഭാഷകളുടെയും സംസ്കാരങ്ങളുടെയും ജീവിതചര്യകളുടെയും പേരിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കും മതഭ്രാന്തുപിടിച്ച തീവ്ര വർഗീയ ശക്തികൾക്കും എതിരായിരിക്കണം കേരളത്തിന്റെ സമ്മതിദാനം. രാജ്യത്തിന്റെ ഫെഡറൽ പാരമ്പര്യം സംരക്ഷിച്ച് കേരളമടക്കം സംസ്ഥാനങ്ങൾക്ക്‌ സാമ്പത്തിക നീതി ഉറപ്പുനൽകുന്ന ജനാധിപത്യ സംവിധാനത്തിനുവേണ്ടിയുള്ളതാവണം കേരളത്തിന്റെ വോട്ട്. 

തൊഴിലാളികളെയും കർഷകരെയും സ്ത്രീകളെയും യുവ തലമുറയെയും ഉൾപ്പടെ സാമാന്യജനങ്ങളെ പ്രതിനിധീകരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ പ്രതിനിധികളായിരിക്കണം ഇന്ത്യൻ പാർലമെന്റിൽ കേരളത്തെ പ്രതിനിധീകരിക്കേണ്ടത്. രാജ്യത്ത് സാമൂഹിക സാമ്പത്തിക നീതിയും സമാധാനവും പുലരാൻ ഇടതുപക്ഷത്തിന്റെ വിജയം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: Vote to pro­tect democ­ra­cy: Binoy Vishwam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.