വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഒരു വര്‍ഷത്തേക്കാണ് സമയം നീട്ടിയത്.
വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയം ഈ വരുന്ന ഏപ്രില്‍ ഒന്നിന് അവസാനിക്കാനിരിക്കെയാണ് പുതിയ വിജ്ഞാപനം. 2024 മാർച്ച് 31 വരെയാണ് പുതിയ സമയം. ഐഡി ബന്ധിപ്പിക്കല്‍ നിര്‍ബന്ധമല്ലെന്നും കള്ളവോട്ട്, ഇരട്ടവോട്ട് എന്നിവ തടയുന്നതിനാണ് ഐഡി ബന്ധിപ്പിക്കല്‍ എന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 2021ലാണ് വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിന് അനുമതി നല്‍കിയുള്ള ബില്‍ ലോക്‌സഭ പാസാക്കിയത്.
ആധാർ വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കുന്നതിന്, വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ്, വോട്ടർ ഐഡി അല്ലെങ്കിൽ ഇപിഐസി നമ്പർ, ആധാർ നമ്പർ എന്നിവ ആവശ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാം.
English Summary: Voter ID-Aadhaar linkage; Time extended
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.