
വോട്ടർ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയിൽ സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിയുടെ മൊഴിയെടുക്കും. ടിഎൻ പ്രതാപന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സുഭാഷ് ഗോപിയെ തൃശ്ശൂർ എസിപി ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം.
സുഭാഷ് ഗോപിയുടെ വീട്ടുകാർ ഉൾപ്പെടെയുള്ളവർ വോട്ട് ക്രമക്കേടിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കാട്ടിയായിരുന്നു ടിഎൻ പ്രതാപൻ പരാതി നൽകിയത്. തൃശ്ശൂരിലെ സ്ഥിരതാമസക്കാരല്ലാതിരുന്നിട്ടും വ്യാജരേഖ ചമച്ച് വോട്ട് ചേർത്തെന്നും 11 വോട്ടുകൾ പുനപരിശോധിക്കണമെന്നും പ്രതാപിൻറെ പരാതിയിൽ പറയുന്നു.
വോട്ടർ പട്ടിക ക്രമക്കേട് വിവാദത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം ആരംഭിച്ചു. തൃശ്ശൂർ എസിപിയാണ് അന്വേഷണം നടത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.