19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

May 13, 2024
January 23, 2024
September 5, 2023
December 2, 2022
November 26, 2022
November 12, 2022
November 6, 2022
December 7, 2021

ക്യൂ തെറ്റിച്ച എംഎല്‍എയെ ചോദ്യം ചെയ്തതിന് വോട്ടര്‍ക്ക് മര്‍ദ്ദനം: തിരിച്ചടിച്ച് വോട്ടറും, സംഘര്‍ഷത്തിന്റെ വീഡിയോ വൈറല്‍

Janayugom Webdesk
ഹൈദരാബാദ്
May 13, 2024 6:00 pm

തെലങ്കാനയില്‍ വോട്ട് ചെയ്യാനുള്ള ക്യൂ തെറ്റിച്ച എംഎല്‍എയെ ചോദ്യം ചെയ്ത വോട്ടര്‍ക്ക് മര്‍ദ്ദനം. ഗുണ്ടൂർ ജില്ലയിലെ പോളിംഗ് ബൂത്തിലാണ് ക്യൂ തെറ്റിച്ച നിയമസഭാംഗം വരിതെറ്റിച്ച് വോട്ട് ചെയ്യാൻ ശ്രമിച്ചത്. ചോദ്യം ചെയ്ത വോട്ടറെ എംഎല്‍എ മര്‍ദ്ദിച്ചതോടെ സംഭവം സംഘര്‍ഷത്തിലേക്ക് വഴിമാറി. 

തെനാലിയിലെ വൈഎസ്ആർ കോൺഗ്രസ് പാർട്ടി എംഎൽഎ എ ശിവകുമാർ വോട്ടറുടെ അടുത്തേക്ക് വരുന്നതും മുഖത്ത് അടിക്കുന്നതും വൈറലായ വീഡിയോയിൽ കാണാം. 

ശിവകുമാറിനെ വോട്ടര്‍ തിരിച്ചടിച്ചതോടെയാണ് സംഭവം സംഘര്‍ഷത്തിന് വഴിമാറിയത്. തുടര്‍ന്ന് എംഎല്‍എയുടെ അനുയായികള്‍ വോട്ടറെ ആക്രമിക്കുന്നതും വീഡിയോയില്‍ കാണാം. 

അതേസമയം വോട്ടറെ രക്ഷിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെടുന്നില്ല. വോട്ടർക്ക് നേരെയുള്ള എംഎൽഎയുടെ ആക്രമണം സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനത്തിന് കാരണമായി. 

ആന്ധ്രാപ്രദേശിലെ 25 ലോക്‌സഭാ സീറ്റുകളിലേക്കും 175 നിയമസഭാ സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. 

Eng­lish Sum­ma­ry: Vot­er thrashed for ques­tion­ing MLA who missed queue: Vot­er retal­i­ates, video of clash goes viral

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.