ജനാധിപത്യ പ്രക്രിയയിൽ വോട്ടർമാരാണ് ദൈവങ്ങൾ എന്ന കാര്യം മതത്തിന്റെയും വിശ്വാസങ്ങളുടെയും പേരിൽ വോട്ട് പിടിക്കുന്നവർ മറന്നുപോകരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. തൃശൂര്‍ ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. വി എസ് സുനില്‍കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി സുനിശ്ചിതം എന്ന പേരില്‍ തയ്യാറാക്കിയ വികസനരേഖ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ബഹുസ്വരതയും സൗന്ദര്യവും നിലനിർത്തുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള പോരാട്ടത്തിൽ നിന്ന് ജനാധിപത്യ ബോധമുള്ള ഒരാൾക്കും ഒഴിഞ്ഞു നിൽക്കാൻ കഴിയില്ലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശൂര്‍ ലോക്സഭ മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് വിശദമായ വികസനരേഖയാണ് എൽഡിഎഫ് അവതരിപ്പിച്ചത്. ചടങ്ങില്‍ എം കെ കണ്ണന്‍ അധ്യക്ഷനായി. എല്‍ഡിഎഫ് നേതാക്കളായ കെ പി രാജേന്ദ്രന്‍, കെ കെ വത്സരാജ്, ഉണ്ണികൃഷ്ണന്‍ ഈച്ചരത്ത്, സി ആര്‍ വത്സന്‍, സയ്യിദ് ഷെബീല്‍ ഹൈദ്രൂസി തങ്ങള്‍, ഫ്രെഡി കെ താഴത്ത്, ഷീന പറയങ്ങാട്ടില്‍, അഡ്വ. കെ ബി സുമേഷ്, എം കെ തങ്കപ്പൻ, പോൾ എം ചാക്കോ, ജെയ്സൺ മാണി തുടങ്ങിയവര്‍ പങ്കെടുത്തു.
English Summary: Voters are gods in democratic process: Binoy Vishwam
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.