പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ പതിറ്റാണ്ടുകളായി എല്‍ഡിഎഫ് ഭരണമുള്ള കണ്ണാടി പഞ്ചായത്ത് മേഖല ഇത്തവണയും ചെങ്കാെടി ഉയര്‍ത്തിപ്പിടിക്കുമെന്ന വ്യക്തമായ സൂചനയാണ് ഇന്നലെ സ്ഥാനാര്‍ത്ഥിയുടെ പര്യടനത്തില്‍ ദൃശ്യമായത്. പ്രചാരണം രണ്ടാഴ്ചയോടടുക്കുമ്പോള്‍ മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ത്ഥി ഡോ. പി സരിന്‍ കെെവരിച്ച മേല്‍ക്കെെ കണ്ണാടിയിലെ ഗ്രാമീണമേഖലകളിലും പ്രകടമായി. അതിരാവിലെ തദ്ദേശീയരായ യുവാക്കള്‍ സംഘടിപ്പിച്ച സെെക്കിള്‍ റാലിയാേടെയായിരുന്നു പര്യടനത്തിന് തുടക്കം. അമ്പതോളം ചെറുപ്പക്കാര്‍ക്കാെപ്പം ട്രാക്ക് വേഷമണിഞ്ഞ് ഉശിരോടെ സരിനും ചേര്‍ന്നു. ഇടയ്ക്കിടെ സെെക്കിള്‍ നിര്‍ത്തി വഴിവക്കില്‍ കണ്ട വോട്ടര്‍മാരോട് ക്ഷേമാന്വേഷണം.
കണ്ണാടിയിലെ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എ വേണുഗോപാലിന്റെ വസതിയിലായിരുന്നു പ്രഭാതഭക്ഷണം. സിപിഐ(എം) കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി, സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍കുമാര്‍, സിപിഐ മണ്ഡലം സെക്രട്ടറിയും തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനുമായ മുരളി താരേക്കാട്, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീര്‍ എന്നിവരടക്കം നിരവധി പ്രവര്‍ത്തകര്‍ പര്യടനത്തിന്റെ ഒരുക്കവുമായി അതിരാവിലെ കണ്ണാടിയിലെത്തിയിരുന്നു. പി കെ ശ്രീമതിയും അനില്‍കുമാറും ഈ പ്രദേശത്തിന്റെ ചുമതല വഹിച്ച് ദിവസങ്ങളായി ഇവിടെത്തന്നെയുണ്ട്.
പ്രഭാതഭക്ഷണവും കുശലാന്വേഷണവുമെല്ലാം മിനിറ്റുകള്‍ കൊണ്ട് പൂര്‍ത്തിയാക്കി സ്ഥാനാര്‍ത്ഥി വീണ്ടും ഓട്ടപ്പാച്ചിലിലേക്ക്. ഏറെ അകലെയല്ലാതെ വഴിയരികില്‍ സ്ഥാനാര്‍ത്ഥിക്ക് ഹാരമണിയിക്കാന്‍ കാത്തുനില്‍ക്കുകയായിരുന്നു, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയും ഷോട്ട്പുട്ട് താരവുമായ സിജുവും വയോധികയായ മരുതായിയും. ഇരുവരുടെയും സന്തോഷം ഏറ്റുവാങ്ങി സ്ഥാനാര്‍ത്ഥി അടുത്തുള്ള ഫുഡ് പ്രോഡക്ട് കമ്പനിയിലും അല്പസമരം ചെലവിട്ടു. തുടര്‍ന്ന് മമ്പറം പ്രദേശത്തെ കടകമ്പാേളങ്ങളിലും പ്രദേശത്തെ അങ്കണവാടിയിലും സന്ദര്‍ശനം നടത്തി. എല്ലായിടത്തും സ്നേഹാേഷ്മള വരവേല്പ്.
ഉപ്പുപാടത്തെ പ്രഭുദാസിന്റെ ചായക്കടയിലെത്തിയപ്പോള്‍ വിശേഷങ്ങളറിയാനും സ്ഥാനാര്‍ത്ഥിയുടെ കരം പിടിക്കാനും വലിയ തിരക്ക്. പ്രദേശത്തെ എഎംഎസ്ബി സ്കൂളില്‍ ചെന്നപ്പോള്‍ കുട്ടികള്‍ക്ക് ആഹ്ലാദം. പരിചയമുണ്ടോ, അറിയുമോ എന്നൊക്കെ സ്ഥാനാര്‍ത്ഥി ചോദിച്ചപ്പോള്‍ അറിയും എന്ന് ഉച്ചത്തിലുള്ള മറുപടി. പരപ്പന എഎല്‍പി സ്കൂളിലെത്തിയപ്പോള്‍ കൊച്ചുകുട്ടികള്‍ പാഠപുസ്തകങ്ങളുമായി മുറ്റത്ത് തണലില്‍ കസേരയിട്ട് ഇരിക്കുകയായിരുന്നു. പുസ്തകമാെരെണ്ണം കയ്യിലെടുത്ത് കുരുന്നുകള്‍ക്ക് അക്ബറിന്റെയും ബീര്‍ബലിന്റെയും കഥകള്‍ സരിന്‍ പറഞ്ഞുകൊടുത്തപ്പോള്‍ അവരുടെ മുഖത്ത് ആഹ്ലാദം.
കിണാശേരി ജങ്ഷനിലും പട്ടിക്കാട്ടും ആനപ്പുറത്തുമെല്ലാം ഉജ്വല വരവേല്പായിരുന്നു. 22,000 ത്തില്‍പ്പരം വോട്ടര്‍മാരുള്ള കണ്ണാടിയിലെ ജനഹൃദയങ്ങളില്‍ ഇടമുറപ്പിച്ചാണ് ഡോ. സരിന്‍ ഇന്നലെ പര്യടനം പൂര്‍ത്തിയാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.