22 January 2026, Thursday

Related news

January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

പാലക്കാട് മണ്ഡലത്തിന്റെ പുതിയ അവകാശി സരിനെന്ന് വോട്ടർമാർ

സ്വന്തം ലേഖകന്‍
പാലക്കാട്
November 3, 2024 11:15 pm

വെള്ളിയാഴ്ച ക്രിക്കറ്റ് മത്സരത്തിനിറങ്ങി സൂപ്പർ താരമായ ഇടതു മുന്നണി സ്ഥാനാർത്ഥിയോട് ഇന്ത്യൻ ക്രിക്കറ്റ് ടീം ന്യൂസിലൻഡിനോട് തോറ്റതിന്റെ കാരണങ്ങളാണ് ഇന്നലെ പര്യടനത്തിനിറങ്ങിയ പല കുട്ടികൾക്കും യുവാക്കൾക്കും ചോദിക്കാനുണ്ടായിരുന്നത്. സരിന്റെ ടീമും, എ എ റഹിം എംപിയുടെ ടീമും തമ്മിൽ നടന്ന മത്സരത്തില്‍ സരിനും മന്ത്രി എം ബി രാജേഷും നയിച്ച ടീം വിജയിച്ചതോടെ കുട്ടികൾക്കിടയിൽ താരപരിവേഷമായിരുന്നു സ്ഥാനാർത്ഥിക്ക് ലഭിച്ചത്. 

അവധിദിവസമായ ഇന്നലെ നഗരത്തിലൂടെ ഓടിക്കളിച്ച കുട്ടികളോട് വെയിൽ കൊള്ളാതെ മെെതാനത്ത് പോയി കളിക്കാൻ അഭ്യർത്ഥിക്കുന്ന സരിനെയും കാണാനായി. ഉച്ചയ്ക്ക് എരുമക്കാരത്തെരുവിൽ നിന്നാരംഭിച്ച പര്യടനം പുതുപ്പള്ളിത്തെരുവ് ജങ്ഷനിൽ നിന്ന് ചെെത്രാ നഗർ വഴി കനാൽവരമ്പിലും പിന്നീട് എഎംഎസ് നഗറിലുമെത്തി സമാപിച്ചു. 

വെെകിട്ട് നാലു മണിയോടെ പാറക്കളത്തു നിന്നാരംഭിച്ച പര്യടനം തിരുനെല്ലായി പാളയം, പടിഞ്ഞാറേക്കളം, കള്ളിക്കാട് ജങ്ഷൻ, കാപ്പുകുളം, ശാന്തിനഗർ വഴി തോട്ടുപാലത്ത് സമാപിച്ചു. പിന്നീട് ആലയ്ക്കൽപാലം, ചടനാംകുറിശി, മോനംകാവ്, പുതുത്തെരുവ്, പൂളക്കാട് വഴി അമ്പലപ്പുറത്ത് ആളുകളുമായി സംസാരിച്ചും കുശലം പറഞ്ഞും നീങ്ങിയ അദ്ദേഹം ഏറെ വെെകി കാടാങ്കോടും കുന്നത്തൂർമേട് ജങ്ഷനിലുമെത്തി വോട്ടഭ്യർത്ഥിച്ചു. 

വഴിയിലുടനീളം തന്നെ കാത്തുനിന്നവരോട് കുശലം പറഞ്ഞും സ്നേഹം പങ്കുവച്ചും ചിഹ്നം പരിചയപ്പെടുത്തിയുമാണ് ഡോ. സരിൻ ഇന്നലത്തെ പര്യടനം അവസാനിപ്പിച്ചത്. ഓരോ കേന്ദ്രങ്ങളിലും ഓ രോ ദിവസവും ആളുകള്‍ കൂടിവരുന്നത് പാലക്കാട് മണ്ഡലത്തിന്റെ പുതിയ അവകാശിയാണ് സരിനെന്ന് വോട്ടർമാർ ഉറക്കെ പ്രഖ്യാപിക്കുന്നതിന്റെ തെളിവായി.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.