19 January 2026, Monday

Related news

January 19, 2026
January 17, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 12, 2026
January 9, 2026
December 28, 2025
December 28, 2025

കോൺഗ്രസിന് നല്‍കുന്ന വോട്ടുകള്‍ ബിജെപിയെ സഹായിക്കുന്നതിന് തുല്യം: സീതാറാം യെച്ചൂരി

Janayugom Webdesk
കോന്നി
April 20, 2024 9:51 am

കോൺഗ്രസിന് നല്‍കുന്ന വോട്ടുകള്‍ ബിജെപിയെസഹായിക്കുന്നതിന് തുല്യമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. എൽഡിഎഫ് പത്തനംതിട്ട പാർലമെന്റ് മണ്ഡലം സ്ഥാനാർഥി ഡോ. ടി എം തോമസ് ഐസക്കിന്റ വിജയത്തിനായി എൽഡിഎഫ് നേതൃത്വത്തിൽ കോന്നിയിൽ നടത്തിയ പൊതു യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു യെച്ചൂരി .കോൺഗ്രസ് നേതാക്കൻമാരും അണികളും ബി ജെ പി യിലേക്ക് പോകുയാണ്.

ബിജെപി ഉയർത്തുന്ന വർഗ്ഗീയതയെ എതിർക്കാൻ കോൺഗ്രസിന് കഴിയുന്നില്ലയെന്നും യെച്ചൂരി പറഞ്ഞു. കോന്നി ചന്ത മൈതാനിയിൽ നടന്ന യോഗത്തിൽ എൽഡിഎഫ് മണ്ഡലം കൺവീനർ പി ജെ അജയകുമാർ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു , എൽഡിഎഫ് പാർലമെന്റ് മണ്ഡലം. സെക്രട്ടറി രാജു എബ്രഹാം,അഡ്വ.കെയു ജനീഷ് കുമാർ എംഎൽഎ , എൽഡിഎഫ് നേതാക്കളായ ബാബു ജോർജ്ജ്, എബ്രഹാം വാഴയിൽ, രാജു നെടുവം പുറം, കെ രാജേഷ്, സോമൻ പാമ്പായിക്കോട്,എ ദീപു കുമാർ ‚ബൈജു മാത്യു എന്നിവർ സംസാരിച്ചു.സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ യെച്ചൂരിയുടെ പ്രസംഗം പരിഭാഷ പെടുത്തി. സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ സ്വാഗതവും സിപിഐ എം കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ നന്ദിയും പറഞ്ഞു.

Eng­lish Sum­ma­ry: Votes for Con­gress equal to help­ing BJP: Sitaram Yechury

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.