5 March 2026, Thursday

Related news

March 5, 2026
March 4, 2026
February 22, 2026
February 21, 2026
January 27, 2026
January 6, 2026
January 6, 2026
December 7, 2025
December 7, 2025
December 1, 2025

നേപ്പാളില്‍ വോട്ടെടുപ്പ് ആരംഭിച്ചു; പ്രധാനമന്ത്രി സ്ഥാനത്തേക്ക് മൂന്നു പേര്‍

Janayugom Webdesk
കാഠ്മണ്ഡു
March 5, 2026 11:43 am

നേപ്പാളില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴുമണിക്ക്‌ ആരംഭിച്ച വോട്ടെടുപ്പ്‌ വൈകിട്ട്‌ അഞ്ചോടെ അവസാനിക്കും. മൂന്ന്‌ നേതാക്കളാണ്‌ പ്രധാനമന്ത്രി സ്ഥാനത്തേക്ക്‌ മത്സരിക്കുന്നത്‌. മുൻ കാഠ്‌മണ്ഡു മേയറും രാഷ്‌ട്രീയ സ്വതന്ത്ര പാർടി നേതാവ്‌ ബാലേന്ദ്ര ഷാ, നേപ്പാളി കോൺഗ്രസ്‌ നേതാവ്‌ ഗഗൻ ഥാപ്പ, ജെൻ സി പ്രതിഷേധങ്ങളെ തുടർന്ന്‌ പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രിയും കമ്മ്യൂണിസ്റ്റ് പാർടി ഓഫ് നേപ്പാൾ (യൂണിഫൈഡ് മാർക്സിസ്റ്റ്, ലെനിനിസ്റ്റ്) പ്രസിഡന്റുമായ കെ പി ശർമ ഒലി എന്നിവരാണ്‌ ഏറ്റുമുട്ടുന്നത്‌. 

തിങ്കളാഴ്‌ച അർധരാത്രിയാണ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണം അവസാനിച്ചത്‌. 18.9 ദശലക്ഷം പേരാണ്‌ വോട്ടർമാർ. 165 സീറ്റുള്ള പ്രതിനിധിസഭയിലേക്ക്‌ 3406 സ്ഥാനാർഥികളാണ്‌ മത്സരിക്കുന്നത്‌. സുപ്രീംകോടതിവിധി പ്രകാരം രാജ്യത്തെ നിയമങ്ങൾ പാലിക്കാത്ത സമൂഹമാധ്യമ അക്ക‍ൗണ്ടുകൾ വിലക്കിയതിന്‌ പിന്നാലെയാണ്‌ നേപ്പാളിൽ കലാപമാരംഭിച്ചത്‌. കലാപത്തെത്തുടർന്ന്‌ സിപിഎൻ (യുഎം– എൽ) ചെയർമാൻകൂടിയായ കെ പി ശർമ ഒലിക്ക്‌ പ്രധാനമന്ത്രിപദം രാജിവയ്‌ക്കേണ്ടി വന്നു. കലാപത്തിൽ 77 പേർ കൊല്ലപ്പെട്ടു. മുൻ ചീഫ് ജസ്റ്റിസ് സുശീല കാർക്കിയുടെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിനാണ്‌ നിലവിൽ ഭരണച്ചുമതല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.