
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പൂർത്തിയായി. രണ്ടാംഘട്ടത്തിലും മികച്ചപോളിങ് ആണ് രേഖപ്പെടുത്തിയത്. വെെകുന്നേരം അഞ്ച് മണിവരെ 67.14 ശതമാനം പേർ വോട്ട്ചെയ്തു. ആദ്യഘട്ട പോളിങ്ങിനെ മറികടന്ന് ബിഹാറിൽ രണ്ടാംഘട്ട പോളിങ് ശതമാനം റെക്കോർഡ് പിന്നിട്ടിരിക്കുകയാണ്. 64.66% ആണ് ഒന്നാംഘട്ടത്തിൽ രേഖപ്പെടുത്തിയത്.
ഉയർന്ന പോളിങ് അനുകൂലമാണെന്ന് എൻഡിഎയും ഇൻഡ്യാ സഖ്യവും ഒരേപോലെ അവകാശപ്പെടുന്നു. ബീഹാറിലെ ഉയർന്നപോളിങ് ശതമാനം ആരെ തുണക്കുമെന്നതാണ് രാഷ്ട്രിയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. എൻഡിഎയും ഇൻഡ്യസഖ്യവും തമ്മിൽ കഴിഞ്ഞ തവണ നേരിയവ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് രണ്ടാംഘട്ടം വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളിൽ സീമാഞ്ചൽ പ്രദേശത്താണ് ഏറ്റവും കൂടുതൽപേർ പോളിങ്ങിനെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.