മഹാരാഷ്ട്രയിലെ 288 നിയമസഭാ മണ്ഡലങ്ങളിലും ജാർഖണ്ഡിൽ രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ട 38 നിയമസഭാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചു.മഹാരാഷ്‌ട്രയിൽ പകൽ ഏഴു മുതൽ ആറു വരെയും ജാർഖണ്ഡിൽ ഏഴു മുതൽ അഞ്ചു വരെയുമാണ് പോളിങ്.
ആറര മുതൽ എക്‌സിറ്റ്‌പോൾ ഫലങ്ങൾ പുറത്തുവരും. ശനിയാഴ്‌ചയാണ് വോട്ടെണ്ണൽ.നാല് സംസ്ഥാനങ്ങളിലെ 15 നിയമസഭാ മണ്ഡലങ്ങളിലും മഹാരാഷ്ട്രയിലെ നാന്ദേദ് ലോക്‌സഭാ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പുണ്ട്. ജാർഖണ്ഡിൽ ജെഎംഎം മുന്നണിയും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയും തമ്മിലാണ് പ്രധാന മത്സരം.യുപിയിൽ ഒമ്പത് നിയമസഭാ മണ്ഡലത്തിലേക്കും പഞ്ചാബിൽ നാല് സീറ്റിലേക്കും ഉത്തരാഖണ്ഡിൽ ഒരു സീറ്റിലും വോട്ടെടുപ്പ് നടക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.