18 January 2026, Sunday

Related news

January 17, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 12, 2026
January 9, 2026
December 28, 2025
December 28, 2025
December 28, 2025

ത്രിപുരയില്‍ വോട്ടെടുപ്പ് തുടങ്ങി

ബിജെപി വ്യാപക അക്രമമാണ് വോട്ടെടുപ്പ് ദിവസവും അഴിച്ചുവിടുന്നത്
Janayugom Webdesk
അഗർത്തല
February 16, 2023 8:30 am

ത്രിപുരയിൽ അറുപതംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 60 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. വന്‍ പൊലീസ് സന്നാഹമാണ് വോട്ടെടുപ്പിന് സുരക്ഷയൊരുക്കിയിട്ടുള്ളത്. ബിജെപി വ്യാപക അക്രമമാണ് വോട്ടെടുപ്പ് ദിവസവും അഴിച്ചുവിടുന്നത്. വിശാല്‍ഘട്ടില്‍ സിപിഐ(എം) പ്രവര്‍ത്തകരുടെ നേരെയാണ് ഇന്ന് പുലര്‍ച്ചെ ബിജെപി അക്രമം നടത്തിയത്. ആകെയുള്ള 3,337 പോളിങ് സ്റ്റേഷനിൽ 1128 എണ്ണം പ്രശ്നബാധിതവും 240 എണ്ണം അതീവ പ്രശ്നബാധിതവുമാണ്. 400 കമ്പനി സിആർപിഎഫ്, 11,000 പൊലീസുകാർ എന്നിവര്‍ സുരക്ഷയൊരുക്കുന്നു. അക്രമം തടയാൻ തിങ്കളാഴ്ച മുതൽ സംസ്ഥാന വ്യാപകമായി തെരഞ്ഞെടുപ്പ് കമ്മിഷൻ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മതനിരപേക്ഷ സഖ്യത്തിന് നേതൃത്വം നൽകുന്ന ഇടതുമുന്നണി 46 സീറ്റിലാണ് മത്സരിക്കുന്നത്. കോൺഗ്രസ് 13 സീറ്റിലും ഒരു സീറ്റിൽ സഖ്യത്തിന്റെ പിന്തുണയിൽ മനുഷ്യാവകാശ പ്രവർത്തകൻ പുരുഷോത്തം റോയ് ബർമനും മത്സരിക്കുന്നു.

ബിജെപി 55 സീറ്റിലാണ് മത്സരിക്കുന്നത്. സഖ്യകക്ഷിയായ ഐപിഎഫ്‍ടി ആറ് സീറ്റിൽ മത്സരിക്കുന്നു. ഒരു സീറ്റിൽ പരസ്പരം മത്സരിക്കുന്നുണ്ട്. പട്ടികവർഗ വോട്ടുകൾ സമാഹരിക്കുമെന്ന് പ്രതീക്ഷിക്കുന്ന തിപ്ര മോത 42 സീറ്റിൽ മത്സരിക്കുന്നു. തൃണമൂൽ കോൺഗ്രസിന് 28 സീറ്റിൽ സ്ഥാനാർത്ഥിയുണ്ട്.

2018ൽ ഇടതുപക്ഷം 16 സീറ്റിൽ ഒതുങ്ങിയപ്പോൾ കോൺഗ്രസിന് ഒരു സീറ്റും ലഭിച്ചിരുന്നില്ല. സീറ്റ് നിലയിൽ വലിയ വ്യത്യാസം ഉണ്ടായെങ്കിലും ഇടതുപക്ഷത്തിന് 42 ശതമാനവും ബിജെപിക്ക് 44 ശതമാനവും വോട്ടാണ് ലഭിച്ചത്. കോൺഗ്രസാവട്ടെ 2013ലെ 37 ശതമാനത്തിൽ നിന്ന് രണ്ട് ശതമാനം വോട്ട് വിഹിതത്തിലേക്ക് കൂപ്പുകുത്തി. ഇത്തവണ കോൺഗ്രസ് വോട്ടുകൾ കൂടി ഒപ്പം നിന്നാല്‍ ബിജെപിയെ തോല്പിക്കാനാകുമെന്ന് ഇടതുപക്ഷം പ്രതീക്ഷിക്കുന്നു. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ.

Eng­lish Sum­ma­ry: Tripu­ra Votes On Thursday
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.