11 December 2025, Thursday

Related news

July 22, 2025
July 22, 2025
July 19, 2025
June 24, 2025
June 23, 2025
October 20, 2024
October 20, 2024
October 20, 2023
October 20, 2023
October 19, 2023

നൂറിന്റെ നിറവില്‍ വി എസ് അച്യുതാനന്ദന്‍

Janayugom Webdesk
തിരുവനന്തപുരം
October 20, 2023 6:00 am

മുതിർന്ന സിപിഐ(എം) നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാള്‍. ആലപ്പുഴ പുന്നപ്ര വേലിക്കകത്തുവീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20നായിരുന്നു ജനനം. തലസ്ഥാനത്ത് ബാർട്ടൺഹില്ലിൽ മകൻ വി എ അരുൺകുമാറിന്റെ വീട്ടില്‍ വിശ്രമത്തിലാണ് വി എസ്. ജന്മദിനം പ്രമാണിച്ച് പ്രത്യേക പരിപാടികളൊന്നും ഇല്ല. എല്ലാവരും ചേര്‍ന്ന് കേക്ക് മുറിക്കല്‍ മാത്രമാകും ഉണ്ടാകുക.
മുതിർന്ന മാധ്യമപ്രവർത്തകൻ കെ വി സുധാകരൻ രചിച്ച വി എസ് അച്യുതാനന്ദനെ കുറിച്ചുള്ള ‘ഒരു സമര നൂറ്റാണ്ട്’ ഇന്ന് പ്രകാശനം ചെയ്യും. വൈകിട്ട് അഞ്ചിന് അയ്യൻകാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സംവിധായകൻ ഷാജി എൻ കരുണിന് നൽകി പുസ്തകം പ്രകാശിപ്പിക്കും.

Eng­lish Sum­ma­ry: VS Achuthanan­dan turns 100

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.