18 January 2026, Sunday

Related news

January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 15, 2026
January 15, 2026
January 14, 2026
January 14, 2026
January 13, 2026

തൊഴിലാളികളുടെ ഒരുവര്‍ഷത്തെ പ്രതിഫലം ലഭിക്കാന്‍ സിഇഒമാര്‍ക്ക് നാല് മണിക്കൂര്‍

മിനിമം വേതനത്തിലും ഇന്ത്യ ഏറ്റവും പിന്നില്‍ 
Janayugom Webdesk
ന്യൂഡല്‍ഹി
May 2, 2023 8:00 pm

തൊഴിലാളികൾ ഒരു വർഷം ചെയ്യുന്നതിന്റെ പ്രതിഫലം നാല് മണിക്കൂർ കൊണ്ട് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥർ സമ്പാദിക്കുന്നുവെന്ന് പഠനം.

2022ൽ ഇന്ത്യയിലെ മികച്ച 150 ഉദ്യോഗസ്ഥര്‍ക്ക് ശരാശരി 8.17 കോടി രൂപ പ്രതിഫലം ലഭിച്ചതായി തൊഴിലാളി ദിനത്തോടനുബന്ധിച്ച് പുറത്തുവിട്ട ഓക്സ്ഫാം റിപ്പോർട്ടിൽ പറയുന്നു. 2022ൽ യുകെ, യുഎസ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് വേതനം ഒമ്പത് ശതമാനം കൂടി. അതേസമയം ലോകമെമ്പാടുമുള്ള തൊഴിലാളികൾക്ക് 3.1 ശതമാനം ശമ്പളം വെട്ടിക്കുറച്ചു. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെയും മറ്റ് സർക്കാർ സ്ഥിതിവിവര സ്ഥാപനങ്ങളുടെയും ഏജൻസികളുടെയും ഏറ്റവും പുതിയ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണക്കുകൾ.

2022ൽ 50 രാജ്യങ്ങളിലെ പത്തുലക്ഷം തൊഴിലാളികളുടെ ശരാശരി വാർഷിക ശമ്പളം 685 ഡോളർ (ഏകദേശം 55,995 രൂപ) വീതം വെട്ടിക്കുറച്ചു. സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ക്ക് തുല്യമായ ജോലിയുണ്ടെങ്കിലും അതിനനുസരിച്ചുള്ള വേതനം നല്‍കുന്നില്ലെന്നും ഇതു കാരണം അവര്‍ ജോലി ഉപേക്ഷിക്കേണ്ടതായി വരുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു.
ബ്രസീലിൽ യുഎസിലും യുകെയിലും തൊഴിലാളികളുടെ വേതനം യഥാക്രമം 6.9 ശതമാനം, 3.2 ശതമാനം, 2.5 ശതമാനം എന്നിങ്ങനെയാണ് വെട്ടിക്കുറച്ചത്. അതേസമയം യുഎസിൽ മികച്ച 100 ഉദ്യോഗസ്ഥര്‍ 196.18 കോടി രൂപ ശരാശരി വേതനം നേടി. യുകെയിലും ദക്ഷിണാഫ്രിക്കയിലും യഥാക്രമം 40.87 കോടി, 6.53 കോടി രൂപ എന്നിങ്ങനെയാണ് ഉദ്യോഗസ്ഥര്‍ക്ക് പ്രതിഫലം ലഭിച്ചത്. യുഎസില്‍ ഒരു ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ക്ക് ഒരു വര്‍ഷം ലഭിക്കുന്ന വരുമാനം നേടാൻ ശരാശരി തൊഴിലാളിക്ക് 413 വർഷം ജോലി ചെയ്യേണ്ടിവരുമെന്നും പഠനം പറയുന്നു.
യുഎസ്, യുകെ, ഇന്ത്യ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ നിരവധി സെൻട്രൽ ബാങ്കുകൾ പണപ്പെരുപ്പം തടയാനുള്ള ശ്രമത്തിൽ 2022 ന്റെ രണ്ടാം പകുതിയിൽ പലിശനിരക്ക് വർധിപ്പിച്ചിരുന്നു.

വർഷങ്ങളായുള്ള ചെലവുചുരുക്കൽ നടപടികളും ട്രേഡ് യൂണിയനുകൾക്കെതിരായ ആക്രമണങ്ങളും അതിസമ്പന്നരും മറ്റുള്ളവരും തമ്മിലുള്ള അന്തരം വർധിപ്പിച്ചതായി ഓക്സ്ഫാം ഇന്റർനാഷണൽ ഇടക്കാല എക്സിക്യൂട്ടീവ് ഡയറക്ടർ അമിതാഭ് ബെഹാർ പറഞ്ഞു.

തൊഴിലാളികളുടെ കുറഞ്ഞ കൂലിയില്‍ ഇന്ത്യ ഏറ്റവും പിന്നിലാണെന്നും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യയില്‍ 95 ഡോളര്‍ മാത്രമാണ് തൊഴിലാളികള്‍ക്കുള്ള ശരാശരി പ്രതിമാസ വേതനം. പാകിസ്ഥാന്‍, കസാക്കിസ്ഥാന്‍, ഫിലിപ്പൈന്‍സ് തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളെല്ലാം ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് മുന്നിലുണ്ട്. ഓസ്ട്രേലിയ, കാനഡ, യുഎസ് തുടങ്ങിയ രാജ്യങ്ങളാണ് പ്രതിമാസ മിനിമം വേതനത്തില്‍ മുന്നിലുള്ളത്. ഒരുലക്ഷത്തിന് മുകളില്‍ പ്രതിമാസ വേതന ശരാശരിയുള്ള 23 രാജ്യങ്ങളുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

Eng­lish summary:Wage inequal­i­ty is widening
you may also like this video:

Kerala State - Students Savings Scheme

TOP NEWS

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.