7 December 2025, Sunday

Related news

December 1, 2025
October 23, 2025
October 20, 2025
October 13, 2025
October 7, 2025
October 7, 2025
October 7, 2025
October 4, 2025
September 26, 2025
July 8, 2025

പരംജിത് സിം​ഗ് പഞ്ച്വാറിനെ പാകിസ്ഥാനിൽ വെച്ച് അജ്ഞാതർ വെടിവെച്ച് കൊന്നു

Janayugom Webdesk
ന്യൂഡൽഹി
May 6, 2023 5:50 pm

ഖാലിസ്ഥാനി കമാൻഡോ ഫോഴ്സ് ചീഫ് പരംജിത് സിം​ഗ് പഞ്ച്വാർ എന്ന മാലിക് സർദാർ സിം​ഗിനെ അ‍ഞ്ജാതർ വെടിവെച്ച് കൊന്നു. ലഹോറിലെ ജോഹർ ടൗണിൽ വെച്ചാണ് ആക്രമണം നടന്നത്. ആയുധ ധാരികളായ രണ്ട് ഭീകരരെത്തി ഇയാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

ഇന്ന് രാവിലെ ആറ് മണിയ്ക്ക് നടക്കാനിറങ്ങിയ പരംജിത് സിം​ഗിനെ വെടിവെച്ച് കൊല്ലുകയായിരുന്നു. വീടിനടുത്ത് സൺഫ്ലവർ സൊസൈറ്റിയിൽ വച്ചാണ് ആക്രമണം നടന്നത്. പരംജിത് സിംഗിൻറെ ഗൺമാൻമാരിൽ ഓരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ത്യയിൽ സിഖ് കലാപം, കൊലപാതകം, ഗൂഢാലോചന, ആയുധക്കടത്ത് എന്നിവ ആസൂത്രണം ചെയ്തതിന് പരംജിത് സിം​ഗിനെതിരെ  വിവിധ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാൾക്ക് വേണ്ടി അന്വേഷണവും നടത്തിയിരുന്നു . മുൻ സൈനിക മേധാവി ജനറൽ എഎസ് വൈദ്യയുടെ കൊലപാതകത്തിലും ലുധിയാനയിൽ നടന്ന രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് കവർച്ചയിലും ഇയാൾക്ക് പങ്കുണ്ട്.

പാക് ചാരസംഘടനയായ ഐഎസ്ഐയുമായി പരംജിത് സിം​ഗിന് അടുത്ത ബന്ധമുണ്ടായിരുന്നു.

Eng­lish Summary;Wanted ter­ror­ist and Khal­is­tan Com­man­do Force chief Paramjit Pan­jwar shot dead in Lahore
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.