19 September 2024, Thursday
KSFE Galaxy Chits Banner 2

വഖഫ് നിയമ ഭേദഗതി: ജെപിസിക്ക് മുന്നില്‍ 84 ലക്ഷം നിര്‍ദേശങ്ങള്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 17, 2024 9:27 am

വിവാദ വഖഫ് നിയമഭേദഗതി ബില്ലില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് (ജെപിസി) മുന്നില്‍ ലഭിച്ചത് 84 ലക്ഷം നിര്‍ദേശങ്ങള്‍. വ്യാപക എതിര്‍പ്പിന് പിന്നാലെ വിവാദ ബില്‍ പരിശോധിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് ഇ മെയില്‍ വഴി രാജ്യമാകെ നിന്ന് 84 ലക്ഷം നിര്‍ദേശങ്ങള്‍ സമിതിക്ക് മുന്നിലെത്തിയത്.
ജനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും വിവാദ ബില്ലില്‍ നിര്‍ദേശവും അഭിപ്രായവും ജെപിസി നേരത്തെ ക്ഷണിച്ചിരുന്നു. ഇന്നലെയായിരുന്നു അവസാന തീയതി. ബില്ലുമായി ബന്ധപ്പെട്ട് എല്ലാ കക്ഷികളുമായി ചര്‍ച്ച നടത്തുമെന്ന് സമിതി അധ്യക്ഷന്‍ ജഗദാംബിക പാല്‍ അറിയിച്ചു. ബില്ലിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് വിശദമായ ചര്‍ച്ചയാണ് സമിതി ലക്ഷ്യം വയ്ക്കുന്നത്.

ഇതിന്റെ ഭാഗമായി ദേശവ്യാപകമായി നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വരുപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.