
സർക്കാർ ഭൂമിയിൽ അനധികൃതമായി നിര്‍മ്മിച്ചതെന്ന് ആരോപിച്ച് മധ്യപ്രദേശിലെ പന്ന ജില്ലയിൽ 30 വർഷം പഴക്കമുള്ള മദ്രസ പൊളിച്ചുനീക്കി. രാജ്യത്ത് വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നശേഷമുള്ള ആദ്യ നടപടിയാണിത്. ബി ഡി കോളനിയിൽ ഗ്രാമപഞ്ചായത്തിന്‍റെ അനുമതിയോടെയാണ് മദ്രസ നിർമിച്ചതെന്നാണ് ബന്ധപ്പെട്ടവരുടെ അവകാശവാദം. സ്ഥലത്ത് നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർ നോട്ടീസ് നൽകിയതോടെ സ്ഥാപന അധികൃതർ നിയമനടപടി സ്വീകരിക്കുകയായിരുന്നു.
തർക്കം വർഷങ്ങളായി കോടതിയുടെ പരിഗണനയിലായിരുന്നു. വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതോടെ മദ്രസ പ്രവർത്തിച്ചിരുന്ന സ്ഥലം പഞ്ചായത്തിന്‍റെ പരിധിയിലായി. പഞ്ചായത്ത് അധികൃതരുടെ ഇടപെടൽ ഒഴിവാക്കുന്നതിനായി മദ്രസ അധികൃതർ സ്വന്തം നിലയിൽ കെട്ടിടം പൊളിച്ചുനീക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.