9 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 6, 2025
April 5, 2025
April 5, 2025
April 4, 2025
April 4, 2025
April 4, 2025
April 3, 2025
April 3, 2025
April 3, 2025
October 22, 2024

വഖഫ് ഭേദഗതി നിയമം മൗലികാവകാശ ലംഘനം: സിപിഐ

Janayugom Webdesk
ന്യൂഡല്‍ഹി
April 4, 2025 10:48 pm

പാര്‍ലമെന്റ് പാസാക്കിയ വിവാദ വഖഫ് ഭേദഗതി നിയമം സിപിഐ തള്ളിക്കളഞ്ഞു. മതേതരത്വം അട്ടിമറിക്കുന്ന വിവാദ ഭേദഗതി രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ ദോഷകരമായി ബാധിക്കുമെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി. സമത്വവും സാഹോദര്യവും അട്ടിമറിക്കുന്ന വ്യവസ്ഥകളാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യാനും സമിതി പുനഃസംഘടിപ്പിക്കാനുമുള്ള തീരുമാനം ന്യൂനപക്ഷ ധ്വംസനത്തിന് ഇടവരുത്തുമെന്നും സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വഖഫ് സ്വത്തുക്കള്‍ കയ്യടക്കാനുള്ള തീരുമാനം ഭരണഘടനയുടെ അനുച്ഛേദം 14 പ്രകാരം മതത്തിന്മേലുള്ള കടന്നുകയറ്റമാണ്. നിയമഭേദഗതി വഴി രാജ്യത്ത് നിലനില്‍ക്കുന്ന സാമുദായിക സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകും. 

രാജ്യം നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങളും തൊഴിലില്ലായ്മയും മറച്ചുപിടിക്കുന്നതിനാണ് ഭേദഗതി വഴി കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മതസ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം ഹനിക്കുന്ന വിധത്തിലാണ് വിവാദ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലാ കളക്ടര്‍മാരുടെ അധ്യക്ഷതയിലുള്ള സമിതി വഖഫ് സ്വത്തുക്കളുടെ പരിപാലനം, ഭരണം എന്നിവ നടത്തുമെന്ന വ്യവസ്ഥ സര്‍ക്കാര്‍ നിയന്ത്രണം അടിച്ചേല്പിക്കുന്നതിന്റെ ഭാഗമാണ്. വഖഫ് ഭേദഗതി നിയമത്തിന്റെ മറപിടിച്ച് ക്രിസ്ത്യന്‍ പള്ളികളും ഗുരുദ്വാരകളും വിഹാരങ്ങളും പിടിച്ചടക്കുകയാണ് മോഡി സര്‍ക്കാരിന്റെ ഉദ്ദേശ്യം. മതേതരത്വവും സാഹോദര്യവും നിലനിര്‍ത്തി മതസ്ഥാപനങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് വഴിയൊരുക്കയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. 

ന്യൂനപക്ഷ വിരുദ്ധ നിയമത്തിനെതിരെ ശക്തമായ പോരാട്ടം ഉയര്‍ന്നുവരണം. ഭരണഘടനയെ മാനിച്ച് ജനാധിപത്യ പ്രക്രിയയിലുടെ രാജ്യം നേരിടുന്ന ഗുരുതര വെല്ലുവിളികളെ നേരിടുകയാണ് ഇപ്പോഴത്തെ പ്രധാന ആവശ്യം. ന്യൂനപക്ഷ അവകാശം പാടെ നിഷേധിക്കുന്ന വഖഫ് നിയമ ഭേദഗതിക്കെതിരെ പൗരസമൂഹം ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിച്ചു.

TOP NEWS

April 9, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.