വഖഫ് നിയമഭേദഗതി ബില്ല് ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. സംയുക്ത പാര്‍ലമെന്ററി സമിതി അംഗീകരിച്ച റിപ്പോര്‍ട്ട് ലോക്സഭാ സ്പീക്കര്‍ക്ക് കൈമാറി. വഖഫ് സംയുക്ത പാർലമെൻറ് സമിതി അധ്യക്ഷൻ ജഗതാംബിക പാൽ പാര്‍ലമെന്റില്‍ എത്തിയാണ് ലോക്സഭാ സ്പീക്കർ ഓം ബിർളക്ക് റിപ്പോർട്ട് സമർപ്പിച്ചത്.
സ്പീക്കറുടെ അവതരണ അനുമതിയോടെ ജെപിസി അധ്യക്ഷൻ റിപ്പോർട്ട് ബജറ്റ് സമ്മേളനത്തിൽ തന്നെഅവതരിപ്പിക്കും. ഏഴാമത്തെ ഐറ്റമായാണ് ബില്ല് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കാനായി സർക്കാർ ലിസ്റ്റ് ചെയ്ത ബില്ലുകളിൽ വഖഫ് നിയമഭേദഗതി ബില്ലും ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, തങ്ങളുടെ നിർദ്ദേശങ്ങൾ തഴഞ്ഞുവെന്ന പ്രതിപക്ഷ ആരോപണം ജെ പി സി അധ്യക്ഷൻ ജഗതാംബിക പാൽ തള്ളി.
എല്ലാ നടപടിക്രമങ്ങളും കൃത്യമായി പാലിച്ചാണ് റിപ്പോർട്ടിന് അംഗീകാരം നൽകിയതെന്നും വിശദീകരണം. 14 വ്യവസ്ഥകളിലെ ഭേദഗതികളോടെയാണ് വഖഫ് സംയുക്ത പാർലമെൻററി സമിതി
റിപ്പോർട്ടിന് അംഗീകാരം നൽകിയത്. റിപ്പോർട്ടിൽ വിവാദ വ്യവസ്ഥകളിൽ ബഹുഭൂരിഭാഗവും നിലനിർത്തിയതായാണ് വിവരം. 44 ഭേദഗതികൾ പ്രതിപക്ഷം നിർദേശിച്ചിരുന്നു എങ്കിലും വോട്ടെടുപ്പിൽ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് തള്ളിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.