വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട്. ബിൽ രാജ്യത്തിന്റെ മതേതര സ്വഭാവത്തിനും ഭരണഘടന നൽകുന്ന മൗലികാവകാശങ്ങൾക്കും എതിരാണെന്ന് പ്രമേയം പറയുന്നു. പ്രതിപക്ഷമായ അണ്ണാഡിഎംകെയും പിന്തുണച്ചു.
വഖഫ് ഭേദഗതി മുസ്ലിം സമൂഹത്തിന്റെ അവകാശങ്ങളിൽ ആശങ്കയുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രമേയം അവതരിപ്പിക്കവേ പറഞ്ഞു. ബിൽ വഖഫ് സ്ഥാപനങ്ങളുടെ സ്വയംഭരണത്തെ ദുർബലപ്പെടുത്തുകയും മുസ്ലിങ്ങളുടെ മതപരമായ അവകാശങ്ങളെ ലംഘിക്കുകയും ചെയ്യും. വഖഫ് സ്വത്തുക്കൾ സർക്കാർ ആസ്തികളായി പുനർവർഗീകരിക്കുന്നതിലേക്ക് നയിച്ചേക്കാവുന്ന വ്യവസ്ഥകളാണ് ബില്ലിലുള്ളത്. സംസ്ഥാന വഖഫ് ബോർഡിന്മേൽ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണം ബിൽ കൊണ്ടുവരുമെന്നും സ്റ്റാലിന്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.