ബിജെപി ഭരണകാലത്ത് നിയമിതനായ കര്‍ണാടക വഖഫ് ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള നാല് പേരുടെ നാമനിര്‍ദ്ദേശം റദ്ദാക്കി സിദ്ധരാമയ്യ സര്‍ക്കാര്‍ ഉത്തരവിറക്കി.
വഖഫ് ബോര്‍ഡ് ചെയരാമാന്‍ മൗലാന എന്‍ കെ മുഹമ്മദ് ഷാഫി സഅദിയടക്കം ബോര്‍ഡ് അംഗങ്ങളായ മിര്‍ അസ്ഹര്‍ ഹുസൈന്‍,ജി.യാക്കൂബ് ഐഎഎസ് ഓഫീസര്‍ സെഹ്റ നസിം എന്നിവരുടെ നോമിനേഷനാണ് റദ്ദാക്കിയതെന്ന് കര്‍ണാടകയില്‍ നിന്നുള്ള പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഷാഫി സഅദി കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഇദ്ദേഹം ബിജെപി നോമിനിയാണെന്നുള്ള ആരോപണം ഉണ്ടായിരുന്നു. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയം നേടിയതിന് പിന്നാലെ ഷാഫി സഅദി നടത്തിയ പ്രസ്താവനയും ഇതിനിടയില്‍ വലിയ വിവാദമായിരുന്നു.
കര്‍ണാടക കോണ്‍ഗ്രസ് സര്‍ക്കാറില്‍ മുസ്‌ലിങ്ങള്‍ക്ക് ഉപമുഖ്യമന്ത്രി പദവിയും സുപ്രധാന മന്ത്രിസ്ഥാനങ്ങളും നല്‍കണമെന്നാണ് ഷാഫി സഅദി പറഞ്ഞിരുന്നത്.2021 നവംബര്‍ 17നാണ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ശാഫി സഅദി വിജയിച്ചത്. വഖഫ് ബോര്‍ഡ് അംഗമായിരിക്കെയാണ് അദ്ദേഹം ചെയര്‍മാന്‍ പദവിയില്‍ എത്തിയത്
English Summary:
Waqf Board President; Siddaramaiah government cancels Shafi Saadi’s nomination
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.