പശ്ചിമബംഗാളിൽ വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം വീണ്ടും അക്രമാസക്തമായി. പശ്ചിമ ബംഗാളിലെ സൌത്ത് 24 പർഗാനാസ് ജില്ലയിലെ ഭംഗറിൽ ഇന്ന് ഐഎസ്എഫ് അനുകൂലികളും പൊലീസുമായി ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റു. പ്രതിഷേധക്കാർ പൊലീസിൻറെ വാഹനം കത്തിച്ചു.
വഖഫ് നിയമ ബേദഗതിക്കെതിരെ പാർട്ടി നേതാവും ഭംഗർ എംഎൽഎയുമായ നൌഷാദ് സിദ്ദിഖ് നയിക്കുന്ന പ്രതിഷേധ റാലിയിൽ പങ്കെടുക്കാനായി കൊൽക്കത്തയിലെ രാംലീല മൈതാനത്തേക്ക് പോകുകയായിരുന്ന ഐഎസ്എഫ് അനുകൂലികളെ പൊലീസ് തടഞ്ഞതാണ് സംഘർഷത്തിന് വഴിയൊരുക്കിയത്. ജനക്കൂട്ടം പൊലീസ് ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചതോടെ ഇരു വിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടുകയും സംഘർഷം രൂക്ഷമാകുകയുമായിരുന്നു.
രാംലീല മൈതാനിയിൽ നടന്ന പ്രതിഷേധ റാലിക്ക് പൊലീസ് അനുമതി ഇല്ലാത്തതിനാൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി ചാർജ് നടത്തുകയായിരുന്നുവെന്നും ഇതിൽ ഒരു ഐഎസ്എഫ് പ്രവർത്തകൻറെ തലയ്ക്ക് പരിക്കേറ്റതായും ദൃക്സാക്ഷികൾ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.