13 December 2025, Saturday

Related news

September 21, 2025
September 12, 2025
July 19, 2025
March 21, 2025
January 18, 2025
January 15, 2025
January 2, 2025
October 1, 2024
December 20, 2023
October 27, 2023

അപകടത്തിന് ശേഷം ആദ്യം ചോദിക്കേണ്ടത് ആർ യു ഓക്കെ? രോഷ പ്രകടനം വേണ്ടെന്ന് മോട്ടോര്‍വാഹന വകുപ്പ്

Janayugom Webdesk
തിരുവനന്തപുരം
December 20, 2023 10:20 pm

റോഡ് അപകടത്തിന് കാരണം എന്തുതന്നെ ആയാലും അപകടത്തിനുശേഷം സംയമനത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശ്രമിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. അപരിഷ്കൃത രീതികളും കയ്യൂക്കും ആള്‍ബലവും കാണിക്കുന്നതില്‍ നമ്മള്‍ ഇപ്പോഴും ഒട്ടും പിന്നിലല്ല എന്നാണ് മോട്ടോര്‍വാഹന വകുപ്പ് ഫേസ്ബുക്കില്‍ കുറിച്ചത്.

റോഡ് ചട്ടങ്ങൾ 2017ൽ സമഗ്രമായി പരിഷ്കരിക്കപ്പെട്ടപ്പോൾ ക്ലോസ് 29 കൂട്ടിച്ചേർക്കുക വഴി ഇത്തരത്തിലുള്ള പെരുമാറ്റം നിയമപരമായി തന്നെ നിരോധിച്ചിട്ടുണ്ട്. അപകടത്തിന് ശേഷം ശാന്തതയോടെ പെരുമാറണം. മറ്റു വാഹനത്തിലെ ഡ്രൈവറോടോ യാത്രക്കാരോടോ മോശമായി പെരുമാറുകയോ ആക്രമിക്കുകയോ ചെയ്യരുത്. അപകടത്തിൽ പെട്ട വാഹനങ്ങളുടെ ഫോട്ടോ എടുക്കുകയും വാഹനം മാർഗ തടസമുണ്ടാകാത്ത രീതിയിൽ മാറ്റിയിടുകയും ചെയ്തതിന് ശേഷം അഡ്രസ്, ഫോൺ നമ്പര്‍, ലൈസൻസ്, ഇൻഷുറൻസ് എന്നിവയുടെ വിവരങ്ങൾ പരസ്പരം കൈമാറുകയും വേണം.

ആശുപത്രിയില്‍ പോകേണ്ട സന്ദർഭങ്ങൾ ഒഴികെ സൗഹൃദ രീതിയിലുള്ള ഒത്ത് തീർപ്പിന് കഴിയുന്നില്ലെങ്കിൽ പൊലീസ് എത്തി നടപടി സ്വീകരിക്കുന്നതുവരെ സ്ഥലത്ത് തുടരുകയും ചെയ്യണം. അപകടത്തിന് ശേഷം ആദ്യം ചോദിക്കേണ്ടുന്ന വാചകം ആർ യു ഓക്കെ, എന്നാവണമെന്നും മോട്ടോര്‍ വാഹനവകുപ്പ് പറയുന്നു.

Eng­lish Sum­ma­ry: Warn­ing from Depart­ment of Motor Vehicles
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.