22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

May 2, 2024
December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023

പുതിയ കോവിഡ് തരംഗമുണ്ടാകുമെന്ന് മുന്നറിയിപ്പ്; മോക്ഡ്രില്‍ ഇന്നും നാളെയും

Janayugom Webdesk
ന്യൂഡല്‍ഹി
April 10, 2023 8:54 am

ജനങ്ങളിൽ പ്രതിരോധശേഷി കുറയുന്നത് പുതിയ കോവിഡ് തരംഗങ്ങൾക്ക് കാരണമായേക്കാമെന്ന് ലോകാരോഗ്യ സംഘടന സൗത്ത്-ഈസ്റ്റ് ഏഷ്യ റീജ്യണൽ ഡയറക്ടർ ഡോ. പൂനം ഖേത്രപാൽ സിങ്. രോഗവ്യാപനം നേരിടാൻ ശക്തമായ രോഗ നിരീക്ഷണവും സമ്പൂര്‍ണ വാക്സിനേഷനും ആവശ്യമാണ്.
2022 ന്റെ തുടക്കത്തിൽ ഒമിക്രോൺ തരംഗത്തിന്റെ അവസാന നിലയിലേക്ക് കോവിഡ് കേസുകളുടെ വർധനവ് ഇന്ത്യയിൽ ഇപ്പോൾ കാണുന്നുണ്ട്. ഇതിൽ കരുതൽ വേണം. 

ഇന്നലെ പുതിയ 5357 കേസുകൾ രേഖപ്പെടുത്തി. സജീവ കേസുകൾ 32,814 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മരണസംഖ്യ 5,30,965 ആയി ഉയർന്നു, ഗുജറാത്തിൽ നിന്ന് മൂന്ന് മരണങ്ങളും ഹിമാചൽ പ്രദേശിൽ രണ്ട് പേരും ബിഹാർ, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, ഒഡിഷ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോ മരണവും റിപ്പോർട്ട് ചെയ്തു. കോവിഡ് കേസുകളുടെ എണ്ണം 4.47 കോടിയായി രേഖപ്പെടുത്തി. മൊത്തം അണുബാധകളുടെ 0.07 ശതമാനവും സജീവ കേസുകളാണ്.

പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് ഇന്ത്യയിൽ ബൂസ്റ്റർ ഡോസ് വാക്സിൻ ശക‌്തമാക്കണം. കോവിഡ് മരണങ്ങളും രോഗത്തിന്റെ ഗുരുതരാവസ്ഥയും തടയുന്നതിന് വാക്സിനേഷൻ സഹായകമാവുമെന്നും പൂനം ഖേത്രപാൽ സിങ് പറഞ്ഞു.
കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ എല്ലാ ആശുപത്രികളിലും ഇന്നും നാളെയും മോക്ഡ്രില്‍ നടത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിരുന്നു.

Eng­lish Sum­ma­ry: Warn­ing that there will be a new wave of Covid; Mok­drill today and tomorrow

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.