25 December 2024, Wednesday
KSFE Galaxy Chits Banner 2

തൊഴിലാളികൾക്ക് നേരെ കടന്നൽ ആക്രമണം; ഏഴ് പേര്‍ക്ക് പരിക്ക്

Janayugom Webdesk
വണ്ടിപ്പെരിയാർ
October 24, 2023 9:40 pm

വണ്ടിപ്പെരിയാറില്‍ തൊഴിലാളികൾക്ക് നേരെ കടന്നൽ ആക്രമണം. മൗണ്ട് എസ്റ്റേറ്റ് ഏലത്തോട്ടത്തിലെ തൊഴിലാളികളായ ഏഴ്  സ്ത്രീകള്‍ക്കാണ് കടന്നൽ ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്നലെ രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. മൗണ്ട് സ്വദേശികളായ സരോജ, ദേവി, ശകുന്തള, അമരാവതി, മഹാലക്ഷ്മി, പാർവ്വതി, പാെന്നുതായി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

രാവിലെ ജോലിക്കായി പോകുകയായിരുന്നു ഇവരെ കടന്നല്‍ ആക്രമിക്കുകയായിരുന്നു. ബാേധം കെട്ട് വീണ തൊഴിലാളികളെ നാട്ടുകാർ ചേർന്ന് വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ  പ്രവേശിപ്പിച്ചു.

Eng­lish Sum­ma­ry: wasp attack in vandiperiyar
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.