18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 17, 2025
April 17, 2025
April 16, 2025
April 16, 2025
April 16, 2025
April 15, 2025
April 15, 2025
April 15, 2025
April 15, 2025
April 15, 2025

മാലിന്യസംസ്കരണം: മാതൃകാവീടുകൾക്കും സ്ഥാപനങ്ങൾക്കും പുരസ്കാരം

Janayugom Webdesk
തിരുവനന്തപുരം
March 21, 2025 10:42 pm

മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും മാലിന്യ സംസ്കരണത്തിലെ മാതൃകാ വീടുകളും സ്ഥാപനങ്ങളും കണ്ടെത്തി പുരസ്കാരം നൽകുന്നു. മികച്ച വാർഡ്, സ്ഥാപനം, റെസിഡന്റ്സ് അസോസിയേഷൻ, ജനകീയ സംഘടന, വായനശാല, പൊതുഇടം, അയൽക്കൂട്ടം, ടൗൺ, വിദ്യാലയം തുടങ്ങിയവയ്ക്ക് വൃത്തിയുടെയും മാലിന്യസംസ്കരണ സംവിധാനങ്ങളുടെയും അടിസ്ഥാനത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ മാര്‍ച്ച് 30ന് തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ നടക്കുന്ന ശുചിത്വ പ്രഖ്യാപനവേളയിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.

വാർഡ് തലത്തിൽ നടക്കുന്ന ശുചിത്വ പ്രഖ്യാപന സദസുകളോടനുബന്ധിച്ച് മികച്ച പ്രവർത്തനം നടത്തിയ വീടുകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ, ജനകീയ സംഘടനകൾ, പൊതു ഇടം എന്നിവ കണ്ടെത്തി അംഗീകാര പത്രം നൽകും. ഇതിന്റെ തുടർച്ചയായാണ് പഞ്ചായത്തുതലത്തിൽ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുക. ശുചിത്വ പ്രഖ്യാപനത്തിന്റെ സ്മാരകമായി ഒരു സ്ഥലം കണ്ടെത്തി വേസ്റ്റ് ടു ആർട്ട് വിഷയമാക്കി ഇൻസ്റ്റലേഷൻ സ്ഥാപിക്കാൻ നിർദേശിച്ചിട്ടുണ്ട്. വീടുകൾ, വാർഡുകൾ, സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് പുരസ്കാരങ്ങൾ നൽകാൻ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.