13 November 2024, Wednesday
KSFE Galaxy Chits Banner 2

ചമ്പക്കുളം മൂലം ജലോത്സവം ഇന്ന്

Janayugom Webdesk
കുട്ടനാട്
July 3, 2023 9:57 am

ഓളപ്പരപ്പിൽ ആവേശമുണർത്തി കേരളത്തിൽ ഇനി വള്ളംകളിയുടെ ആരവമുയരും. സംസ്ഥാനത്തെ ആദ്യ ജലമേളക്ക് ഇന്ന് തുടക്കമാകും. ചമ്പക്കുളം പമ്പയാറ്റിൽ നടക്കുന്ന മൂലം ജലോത്സവത്തോടെയാണ് സംസ്ഥാനത്തെ വള്ളംകളി കാലത്തിന് തുടക്കമാകുന്നത്.
രാജപ്രമുഖൻ ട്രോഫിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ആറ് ചുണ്ടൻ വള്ളങ്ങൾ ഉൾപ്പടെ 13 കളിവള്ളങ്ങൾ പങ്കെടുക്കും. ആചാരപെരുമയുടെയും മത സൗഹാർദത്തിന്റെയും സമന്വയമാണ് ചമ്പക്കുളം ജലോത്സവം. ചെമ്പകശേരി രാജാവ് 450 വർഷങ്ങൾക്ക് മുൻപ് തുടങ്ങിവച്ചതാണ് അമ്പലപ്പുഴ മൂല കാഴ്ചയുടെ തുടർച്ചയായ വള്ളംകളി. വിജയത്തിനായി തീവ്ര പരിശീലനത്തിലാണ് ചുണ്ടൻവള്ളങ്ങൾ. 

ഇന്ന് രാവിലെ 10.30ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതർ ചമ്പക്കുളം മഠത്തിൽ ക്ഷേത്രത്തിലും മാപ്പിളശ്ശേരി തറവാട്ടിലും നടത്തുന്ന ചടങ്ങുകളെ തുടർന്നാണ് ജലോത്സവം നടക്കുക. 1.30ന് ആലപ്പുഴ ജില്ലാ കളക്ടർ ഹരിതാ വി കുമാർ പതാക ഉയർത്തും. കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. തോമസ് കെ തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും. സബ് കളക്ടർ സൂരജ് ഷാജി സ്വാഗതം പറയും. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ ജല ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കും.

Eng­lish Sum­ma­ry: Water fes­ti­val due to Cham­paku­lam today

You may also like this video

TOP NEWS

November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 11, 2024
November 11, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.