17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 17, 2024
October 22, 2024
October 8, 2024
September 24, 2024
September 23, 2024
September 10, 2024
September 6, 2024
September 6, 2024
July 21, 2024
June 23, 2024

സൂര്യനേക്കാള്‍ മുമ്പേ ജലം ഉണ്ടായതായി പഠനം

Janayugom Webdesk
ന്യൂയോര്‍ക്ക്
March 9, 2023 10:00 pm

സൂര്യനേക്കാള്‍ മുമ്പേ ഭൂമിയിലെ ജലം ഉണ്ടായതായി പുതിയ പഠനം. സൗരയൂഥം പിറവിയെടുക്കുന്നതിനുമുമ്പേ ജലം രൂപപ്പെട്ടതായും കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഭൂമിയുമായി കൂട്ടിയിടിച്ച ധൂമകേതുക്കളിലൂടെ ഇവ ഭൂമിയിലെത്തിയതെന്നും യൂറോപ്യന്‍ സതേണ്‍ ഒബ്സര്‍വേറ്ററിയുടെ പഠനം വിലയിരുത്തുന്നു. നേച്ചര്‍ മാഗസിനിലാണ് ഗവേഷണം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നക്ഷത്രാനന്തര ജലവും ഭൂമിയിലെ ജലവും തമ്മിലുള്ള ബന്ധമാണ് റേഡിയോ ടെലിസ്കോപ്പായ അറ്റക്കാമ ലാര്‍ജ് മില്ലീമീറ്റര്‍ അറേ (അല്‍മ) തിരിച്ചറിഞ്ഞത്. ഒരു ഓക്സിജൻ ആറ്റവും രണ്ട് ഹൈഡ്രജൻ ആറ്റവും ചേർന്നതാണ് സാധാരണജലം. ഹൈഡ്രജനുപകരം ഐസോടോപ്പുകളിലൊന്നായ ഡ്യൂട്ടീരിയം ആറ്റമാണെങ്കിൽ ഘനീകൃത ജലമായി ഇത് മാറും.

സാധാരണ ജലവും ഘനീകൃത ജലവും തമ്മിലുള്ള അനുപാതം ഒരു രാസ വിരലടയാളം പോലെ തിരിച്ചറിയാനാകും. ഭൂമിയിൽ നിന്ന് 1,300 പ്രകാശവർഷം അകലെയുള്ള വി883 ഓറിയോണിസ് എന്ന നക്ഷത്ര രൂപീകരണ വ്യവസ്ഥയില്‍ ഭൂമിയുടേതിന് സമാനമായ ജല അനുപാതം കണ്ടെത്തിയതാണ് വഴിത്തിരിവ്. ഗ്രഹങ്ങളിലെ ജലം കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ബഹിരാകാശത്ത് രൂപംകൊണ്ടതാണെന്ന ആശയത്തിന് ഇത് ശക്തിയേറ്റുന്നു. പ്രപഞ്ചത്തിൽ വസിക്കുന്ന പൊടിയുടെയും വാതകത്തിന്റെയും മേഘങ്ങളിൽ നിന്നാണ് നക്ഷത്രങ്ങൾ രൂപപ്പെടുന്നത്.

ഇത് സംഭവിക്കുമ്പോൾ നക്ഷത്രകേന്ദ്രത്തിന് ചുറ്റും വൃത്താകൃതിയില്‍ ഒരു കൂടിച്ചേരല്‍ ഉണ്ടാക്കുന്നു. ഇതിന്റെ ഫലമായി ദശലക്ഷക്കണക്കിന് വർഷങ്ങളുടെ കാലയളവിൽ ദ്രവ്യങ്ങൾ ഒന്നിച്ചുചേര്‍ന്ന് ധൂമകേതുക്കളും ഛിന്നഗ്രഹങ്ങളും ഗ്രഹങ്ങളും രൂപപ്പെടുന്നു. ഈ സമയത്താണ് ജലവും രൂപപ്പെടുന്നതെന്ന് പഠനം വിലയിരുത്തുന്നതായി യുഎസ് നാഷണൽ റേഡിയോ അസ്ട്രോണമി ഒബ്സർവേറ്ററിയിലെ ശാസ്ത്രജ്ഞനായ ജോൺ ജെ ടോബിൻ പറഞ്ഞു.

Eng­lish Sum­ma­ry: Water on Earth may be old­er than our Sun: Study
You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.