24 January 2026, Saturday

Related news

January 12, 2026
January 11, 2026
January 7, 2026
January 7, 2026
January 6, 2026
December 24, 2025
November 8, 2025
November 2, 2025
October 20, 2025
October 19, 2025

ചന്ദ്ര ധ്രുവത്തില്‍ ജലസാന്നിധ്യം, 5 മുതൽ 8 മീറ്റർ വരെ താഴ്ചയിൽ മഞ്ഞുകട്ടകളായി : ഐഎസ്ആര്‍ഒ

Janayugom Webdesk
ന്യൂഡല്‍ഹി
May 2, 2024 8:02 pm

ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് ഐഎസ്ആർഒ. അഞ്ച് മുതൽ എട്ട് മീറ്റർ വരെ താഴ്ചയിൽ മഞ്ഞുകട്ടകളായാണ് ജലസാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. വിവിധ ഗവേഷകരുമായി സഹകരിച്ച് സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. 

ചന്ദ്രന്റെ വടക്കൻ ധ്രുവപ്ര​ദേശങ്ങളിൽ ജലസാന്നിധ്യം കൂടുതലായിരിക്കുമെന്നും പഠനത്തിൽ പറയുന്നു. ചന്ദ്രയാൻ‑3 മിഷന് ശേഷം ചന്ദ്രനിലെ ജലസാന്നിധ്യത്തെ കുറിച്ച് സുപ്രധാന വിവരങ്ങളാണ് പുറത്തുവരുന്നത്. ചന്ദ്രയാൻ‑2 മിഷൻ സമയത്ത് ചന്ദ്രനിലെ ജലസാന്നിധ്യത്തെ കുറിച്ച് അനുമാനങ്ങളുണ്ടായിരുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് പുതിയ പഠനം. 

പഠനത്തിൽ വടക്കന്‍ ധ്രുവമേഖലയിലെ ഹിമ വ്യാപ്തി ദക്ഷിണ ധ്രുവമേഖലയെക്കാളും ഇരട്ടിയാണെന്നും സൂചിപ്പിക്കുന്നു. ഐഐടി കാന്‍പൂര്‍, യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയ, ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി, ഐഐടി ധന്‍ബാദ് എന്നിവിടങ്ങളിലെ ഗവേഷകരും പഠനത്തില്‍ സഹകരിച്ചു. ചന്ദ്രനിലെ വാട്ടര്‍ ഐസിനെക്കുറിച്ചുള്ള സമഗ്രമായ അറിവ് ഭാവിയിലെ ചാന്ദ്രപര്യവേക്ഷണ പദ്ധതികള്‍ക്ക് ഏറെ ഗുണകരമായി മാറുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. 

Eng­lish Sum­ma­ry: Water pres­ence at lunar pole, 5 to 8 meters deep as ice: ISRO
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.