
മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അനുശോചനം രേഖപ്പെടുത്തി. “സമരങ്ങളിലൂടെ വളര്‍ന്നു പ്രതിസന്ധികളോട് കലഹിച്ചു ജനങ്ങള്‍ക്കൊപ്പം നിന്ന രാഷ്ട്രീയക്കാരനായിരുന്നു വിഎസ്. പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. മനുഷ്യരെയും പരിസ്ഥിതിയെയും ഒരുപോലെ സ്‌നേഹിച്ച തൊഴിലാളി വര്‍ഗത്തെ ഹൃദയത്തോടു ചേര്‍ത്തു പിടിച്ച മറ്റൊരു കമ്മ്യൂണിസ്റ്റ് നേതാവ് കേരള രാഷ്ട്രീയത്തില്‍ കാണില്ല. കര്‍ഷകരുടെയും കര്‍ഷത്തൊഴിലാളികളുടെയും പ്രശ്്‌നങ്ങളില്‍ വിഎസില്‍ ഇടപെടലുകള്‍ ചരിത്രമാണ്. തണ്ണീര്‍ത്തടങ്ങളും വയലുകളുമാണ് മണ്ണിനെയും മനുഷ്യനെയും മറ്റു ജീവജാലങ്ങളേയും നിലനിര്‍ത്തുന്നതും കാലാവസ്ഥയെ ക്രമീകരിക്കുന്നതും എന്ന് പൂര്‍ണ്ണമായും വിശ്വസിച്ച, ജനകീയനായ നേതാവായിരുന്നു അദ്ദേഹം. അത്തരം പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുകയും ലക്ഷ്യം നേടുകയും ചെയ്തതും ഓര്‍മിക്കട്ടെ.
പോരാട്ട വീഥികളിലേക്ക് വാര്‍ധക്യത്തില്‍ പോലും നടന്നു ചെല്ലുന്ന വിഎസിന്റെ സമരവീര്യം കേരളം മറക്കില്ല. ഒരു വിഷയത്തില്‍ ഇടപെടുമ്പോള്‍ അതിന്റെ നാനാവശങ്ങളും കൃത്യമായി പഠിച്ച് ഇടപെട്ടിരുന്ന വിഎസ് രാഷ്ട്രീയക്കാര്‍ക്ക് ഒരു പാഠപുസ്തകമാണ്. മൂന്നാറിലെ അദ്ദേഹത്തിന്റെ ഇടപെടല്‍ ഇപ്പോഴും നമ്മുടെയെല്ലാം മനസിലുണ്ട്. സിപിഐഎമ്മിന്റെ രൂപീകരണത്തില്‍ സാന്നിധ്യമായിരുന്ന വിഎസിന്റെ വിടവാങ്ങല്‍ ഒരു കാലഘട്ടത്തിന്റെ കൂടി അവസാനമാണ്. കമ്മ്യുണിസ്റ്റ് പ്രസ്ഥനാത്തിനും ഇടതുപക്ഷ പ്രസ്ഥാനത്തിനും കേരളത്തിനുമുണ്ടായ നഷ്ടത്തില്‍ ഞാനും പങ്കു ചേരുകയാണ്. വിഎസ് കൊളുത്തിയ ജ്വാല അണയാതെ മുന്നോട്ടു കൊണ്ടുപോകാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. സിപിഐഎമ്മിന്റെ രൂപീകരണത്തില്‍ സാന്നിധ്യമായിരുന്ന വിഎസിന്റെ വിടവാങ്ങല്‍ ഒരു കാലഘട്ടത്തിന്റെ കൂടി അവസാനമാണ്. കേരളത്തിനും കമ്മ്യുണിസ്റ്റ് പ്രസ്ഥാനാത്തിനും ഇടതുപക്ഷ പ്രസ്ഥാനത്തിനും കേരളത്തിനുമുണ്ടായ നഷ്ടത്തില്‍ ഞാനും പങ്കു ചേരുകയാണ്. വിഎസ് കൊളുത്തിയ ജ്വാല അണയാതെ മുന്നോട്ടു കൊണ്ടുപോകാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്.” മന്ത്രി അനുശോചന സന്ദേശത്തില്‍ കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.