മുല്ലപെരിയാര്‍ ഡാം രാത്രികാലങ്ങളില്‍ തുറക്കുന്നതില്‍ കേരളത്തിന്റെ പ്രതിക്ഷേധം തമിഴ്നാട് ചീഫ് സെക്രട്ടറിയെയും ചീഫ് എഞ്ചിനീയറെയും അറിയിച്ചതായി ജലവിഭവ വകുപ്പ്മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഈ വിവരം സുപ്രിംകോടതിയെ അറിയിക്കുമെന്നും നെടുങ്കണ്ടത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. മേല്‍നോട്ട സമിതിയെ കേരളത്തിന്റെ പ്രതിക്ഷേധം അറിയിച്ചു കഴിഞ്ഞുവെന്നും മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ക്രമീകരിക്കുന്നത് സംബന്ധിച്ചും മുന്നറിയിപ്പ് കൂടാതെ ഡാം തുറക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടും മുഖ്യമന്ത്രി തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.
മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് തമിഴ്നാടിന്റെ വീഴ്ചകള്‍ സുപ്രീം കോടതിയില്‍ കേരളം ഉന്നയിക്കുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഇതേസമയം ഇന്ദിരാ ഗാന്ധിയുടെയും മന്‍മോഹന്‍സിംഗിന്റെയും കാലത്ത് കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സമരം ചെയ്യേണ്ടിയിരുന്നുവെന്ന് പതിവ് ശൈലിയില്‍ എം എം മണി എംഎല്‍എ പറഞ്ഞു. ഡീന്‍ കുര്യാക്കോസ്, വി ഡി സതീശന്‍ തുടങ്ങിയവര്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇപ്പോള്‍ സമരപാതയിലാണ്. എന്നാല്‍ കോണ്‍ഗ്രസ് ഭരണകാലത്ത് കേന്ദ്രത്തില്‍ ഇവരാരും വേണ്ടത്ര സമ്മര്‍ദ്ദം ചെലുത്തിയിരുന്നില്ലെന്നും വിഷയം വഷളാക്കിയത് കോണ്‍ഗ്രസ് സര്‍ക്കാരുകളാണെന്നും എം എം മണി കുറ്റപ്പെടുത്തി.
english summary;Water Resources Minister Roshi Augustine has protested against the opening of the Mullaperiyar Dam at night.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.