19 December 2025, Friday

Related news

November 8, 2025
October 18, 2025
July 13, 2025
April 24, 2025
April 21, 2025
March 22, 2025
March 12, 2025
February 25, 2025
February 10, 2025
January 14, 2025

കനത്ത ചൂടിൽ ജലസ്രോതസ്സുകൾ വറ്റി; ജലക്ഷാമത്തിലേക്ക് തണ്ണിത്തോട്

Janayugom Webdesk
പത്തനംതിട്ട
March 12, 2025 9:54 pm

കടുത്ത ചൂടിൽ ജലസ്രോതസ്സുകൾ വറ്റിയതോടെതണ്ണിത്തോട്ടിൽ ജലക്ഷാമം രൂക്ഷം. നീരൊഴുക്ക് നിലച്ചതോടെ കല്ലാറിന്റെ പല ഭാഗങ്ങളും കൽ പരപ്പായി മാറി. കയങ്ങളിലേക്ക് വെള്ളം വലിഞ്ഞു. മാസങ്ങൾക്ക് മുൻപ് തന്നെ മേഖലയിലെ തോടുകൾ വരണ്ടു. വേനൽ മഴയും കനഞ്ഞില്ല. മലയോരത്തേക്ക് കാര്യമായ വേനൽമഴ ലഭിച്ചില്ല. 

കിണറുകളും കുളങ്ങളും വറ്റിയതോടെ ഉയർന്ന പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമായിട്ടുണ്ട്. മിക്ക ഭാഗങ്ങളിലും ജല പദ്ധതിയുടെ പൈപ്പ് വെള്ളത്തെയാണ് ആശ്രയിക്കുന്നത്. പൈപ്പ് പൊട്ടലും ചോർച്ചയും യഥാസമയം പരിഹാരിക്കാത്തതിനാൽ ആവശ്യത്തിന് വെള്ളം കിട്ടാതെ ആളുകൾ ബുദ്ധിമുട്ടുന്നുണ്ട്. സെൻട്രൽ ജംക്‌ഷൻ, മേക്കണ്ണം എന്നിവിടങ്ങളിൽ ആഴ്ചകളായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. പറക്കുളം, മേക്കണ്ണം അമ്പലം ഭാഗം, ഇടക്കണ്ണം, കെകെ പാറ എന്നിവിടങ്ങളിൽ പൈപ്പ് വെള്ളമെത്തിയിട്ട് ഒരു മാസത്തോളമായെന്ന് പ്രദേശവാസികൾ പറയുന്നു.

Kerala State - Students Savings Scheme

TOP NEWS

December 19, 2025
December 19, 2025
December 19, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.